ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: അഞ്ചു  പതിറ്റാണ്ടിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം കൈമുതലായുള്ളവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും പ്രവർത്തന ഉൽഘാടനവും ഹ്രുദ്യമായി. നിറഞ്ഞു കവിഞ്ഞ സദസിൽ  പ്രകാശ പൂര്‍ണമാക്കിയ ആഘോഷം മികവുറ്റ കലാപരിപാടികള്‍ കോണ്ട് വേറിട്ടതായി. സെക്രട്ടറി ഷോളി കുമ്പളവേലിയുടെ  ആമുഖത്തിൽ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ശേഷം നിമിഷ ആൻ വർഗീസ്, ഷിൻഷാ മേരി വർഗീസ്, ഹെലൻ പൗലോസ്, മിലൻ പൗലോസ്, സെലിൻ പൗലോസ്  എന്നിവർ ചേർന്ന് ദേശീയ ഗാനങ്ങളാലപിച്ചു.

പ്രസിഡന്റ് ടെറൻസൺ തോമസ്  അമേരിക്കന്‍ സംഘടനകള്‍ക്കിടയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രാധാന്യം എടുത്തു കാട്ടി. ദേശീയ സംഘടന രണ്ടായപ്പോഴും ഡബ്ലിയു എം.എ. ഒറ്റക്കെട്ടായി നില്‍ക്കുന്നതിനാല്‍ എപ്പോഴും ദേശീയ നേതൃത്വങ്ങളില്‍ സംഘടനയുടെ പ്രതിനിധികള്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതില്‍ അഭിമാനമുണ്ട്. സംഘടനയെ അടുത്ത തലത്തിലെക്കുയര്‍ത്താനുള്ള പ്രവര്‍ത്തങ്ങള്‍ സജീവമണെനും ടെറൻസൺ തോമസ് പറഞ്ഞു. ജോയി ഇട്ടൻ  പ്രോഗ്രാം കോർഡിനേറ്റർ ആയി  പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. നിരീഷ് ഉമ്മൻ  കൾച്ചറൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചു.മിസ് മീര മാത്യു   മിസ് ഇന്ത്യ ന്യൂ യോർക്ക് സ്പെഷ്യൽ ഗസ്റ്റ് ആയും  ഫൊക്കാന സെക്രട്ടറി കല ഷഹി , ട്രഷർ ബിജു ജോൺ , ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർ സജി പോത്തൻ എന്നിവരും പങ്കെടുത്തു.

ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനും ഫോമാ പ്രസിഡന്റ് ജേക്കബ് തോമസും കുടി ദീപം തെളിയിച്ചു  ഉൽഘാടനം നിർവഹിച്ചത്. പ്രസിഡന്റ് ടെറൻസൺ തോമസ്, സെക്രട്ടറി  ഷോളി കുമ്പളവേലിൽ ട്രഷർ അലക്സാണ്ടർ വർഗീസ് , വൈസ് പ്രസിഡന്റ് ആന്റോ വർക്കി , ജോയിന്റ് സെക്രട്ടറി കെ .ജി . ജനാർദ്ദനൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ  ജോൺ മാത്യു (ബോബി ) ജോയി ഇട്ടൻ , നിരീഷ് ഉമ്മൻ , , ശ്രീകുമാർ ഉണ്ണിത്താൻ , തോമസ് കോശി  എന്നിവർ ദീപം തെളിയിച്ചു. ട്രഷർ അലക്സാണ്ടർ വർഗീസ് പങ്കെടുത്ത ഏവർക്കും  നന്ദി രേഖപ്പെടുത്തി.

കെ . ജെ . ഗ്രഗര , എ .വി വർഗിസ് , ഗണേഷ് നായർ, കെ .കെ  ജോൺസൻ, തോമസ് ഉമ്മൻ, ജോ ഡാനിയേൽ, സുരേന്ദ്രൻ നായർ , രാജ് തോമസ്,ലിബിൻ ജോൺ  എന്നീ കമ്മിറ്റി മെംബേർസ് നേതൃത്വം നൽകി. നാട്യമുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ്, സാത്വിക സ്‌കൂള്‍ ഓഫ് ഡാന്‍സ്, മയൂര സ്കൂൾ ഓഫ് ഡാൻസ്  എന്നിവയിലെ വിദ്യാര്‍ഥികള്‍ക്കു പുറമെ  ഷാജു എം. പീറ്റര്‍, സാറാ പീറ്റർ  , രാഹുൽ പുത്തൂരാൻ , തോമസ് ഉമ്മൻ , ഫെബി വർഗീസ് , കൃപ എബ്രഹാം   തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഞ്‌ജലീന ജേക്കബ് , അഖിൽ ടെറൻസൺ  എന്നിവരായിരുന്നു എംസിമാര്‍ ആയി പ്രവർത്തിച്ചു.

മോണ്ടിഫേറി  ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ആയ അന്ന  കുര്യൻ , ലിങ്കൻ ഹോസ്പിറ്റലിലെ  ബിഹേവിയർ ഹെൽത്ത് ഡയറക്ടർആയ താര ഷാജൻ എന്നിവരെ അസോസിയേഷൻ ആദരിച്ചു. അസ്സോസിയേട്ടൻ   മെമ്പേഴ്‌സിന്റെ  ഗ്രാജുയേറ്റു ചെയ്ത സനൂപ് ഷാജി , ഇമ്മാനുവൽ ജേക്കബ് , ഹേഇല്യാന്നാ  പൗലോസ് , ലിൻ  സുനിൽ,സ്നേഹ കുര്യൻ , ആഞ്ചലീന എണ്ണച്ചേരിൽ , ആരോൺ മാത്യു , ജോബിൻ ഡാനിയേൽ , സ്‌നിഷ വർഗീസ് , അമൽ വർഗീസ് , ആഷാ ടെറൻസൺ  എന്നിവരെ  ആദരിച്ചു.

അസോസിയേഷൻ പ്രസിഡന്റ്മാർ ആയ  രാജു എബ്രഹാം , പ്രദീപ് നായർ , ഫ്രിൻസിസ്‌  കാരക്കാട്, ജോസ് മലയിൽ   സംഘടനാ പ്രവർത്തകർ ആയ  സജിമോൻ ആന്റണി , ഫിലിപ്പോസ് ഫിലിപ്പ്, വർഗീസ് പോത്താനിക്കാട് ,ജോയി ചക്കപ്പൻ , ഡോ. മധു നമ്പ്യാർ ,  ജോഫ്രിൻ ജോർജ് , അപ്പുകുട്ടൻ നായർ ,ഫിലിപ്പ് മഠത്തിൽ ,  സുനിത നായർ , മേരി ഫിലിപ്പ്, ലിജോ ജോൺ, പ്രിൻസ് തോമസ്    തുടങ്ങി നിരവധി പേർ  പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here