
ന്യുഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്, നേതാക്കള്‍ക്ക് നന്ദി പറയുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ക്യാപിറ്റലിസ്റ്റ് ശക്തികളും നിര്‍ധനരായ ജനങ്ങളുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് നിര്‍ധനര്‍ക്കൊപ്പം നിന്നു. സ്‌നേഹത്തിന്റെ ഭാഷയിലാണ് അവരോട് സംസാരിച്ചത്.
കര്‍ണാടകയില വെറുപ്പിന്റെ അങ്ങാടി അടയ്ക്കപ്പെട്ടിരുന്നു. അവിടെ സ്‌നേഹത്തിന്റെ കട തുറക്കപ്പെട്ടു. ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞൂ.