പി പി ചെറിയാന്‍

സണ്ണിവെയ്ല്‍(ടെക്‌സാസ്): മെസ്‌ക്വിറ്റു സിറ്റിയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന സണ്ണിവെയ്ല്‍ സിറ്റിയിലുണ്ടായ വെടിവെപ്പില്‍ മുതിര്‍ന്ന ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെട നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പ്രതികള്‍ വെടിയേറ്റ സ്ത്രീയുടെ കാറിനെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലേക്ക് പിന്തുടരുകയും പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് കാറില്‍ നിന്ന് പുറത്തുകടക്കുകയും വെടിവയ്ക്കാന്‍ തുടങ്ങുകയും ചെയ്തതായി ഇടക്കാല ചീഫ് ഓഫ് പോലീസ് ബില്‍ വെഗാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിയേറ്റ സ്ത്രീ കാറില്‍ നിന്ന് ഇറങ്ങി അവരു ടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഓടി, വെഗാസ് പറയുന്നു. അവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 8നും 10നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. ഇവരില്‍ ആര്‍ക്കും ജീവന് ഭീഷണിയായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് വെഗാസ് പറയുന്നു. കറുത്ത ടൊയോട്ട കാമ്റി കാറില്‍ പ്രതികള്‍ സ്ഥലം വിടുന്നത് കണ്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികളെന്നു സംശയിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും തിരിച്ചറിയാന്‍ സഹായിക്കുന്നതിന് നിരീക്ഷണ വീഡിയോ ശേഖരിക്കാന്‍ പോലീസ് ശ്രമിക്കുന്നു. സണ്ണിവെയ്ല്‍ പോലീസ് മെസ്‌ക്വിറ്റ് പോലീസുമായി ചേര്‍ന്ന് സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി വരെ വെടിവയ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മലയാളിയായ സണ്ണിവെയ്ല്‍ സിറ്റി മേയര്‍ സജി ജോര്‍ജ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here