ന്യൂഡൽഹി : ഡൽഹി മെട്രോയിൽ മദ്യവുമായി യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. ഇനി മുതൽ ഒരാൾക്ക് രണ്ടുകുപ്പി മദ്യം വരെ കൊണ്ടുപോകാനാകും,​ എന്നാൽ കുപ്പി പൊട്ടിച്ചിട്ടില്ലെ

ന്ന് ഉറപ്പാക്കണം,​ ഇതിന് ചട്ടം ഭേദഗതി ചെയ്തതായി ഡൽഹി മെട്രോ അധികൃതർ അറിയിച്ചു.

ഇതുവരെ മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതി ഉണ്ടായിരുന്നത്,​ ഡി.എം.ആ‍ർ,സിയുടെയും സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫിന്റെയും ഉന്നതഉദ്യോഗസ്ഥർ അടങ്ങിയ സമിതി യോഗം ചേർന്നാണ് വിലക്ക് നീക്കാൻ തീരുമാനിച്ചത്. അതേസമയം മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here