പാലക്കാട്: മണ്ണാര്‍ക്കാട്ട് ബധിരയും മൂകയുമായ മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റുചെയ്തു.

മൂന്നാംക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പിതാവ് പീഡത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് പിതാവിനെ അറസ്റ്റുചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ലഹരിക്കടിമയായി വീട്ടിലെത്തിയ പിതാവ് പെണ്‍കുട്ടിയുടെ സമീപത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് വിവരം.

എട്ടുവയസ്സുകാരിയായ പെണ്‍കുട്ടി ബധിരയും മൂകയുമാണെങ്കിലും ഇളയ കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. ഇതേതുടര്‍ന്ന് അമ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്തയില്‍ പ്രതിഷേധം കത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്ന് തുടര്‍ച്ചയായി പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇന്ന് കാഞ്ഞങ്ങാട്ട് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വയോധികയെ വീട്ടില്‍ കയറി പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here