പെരുമ്പാവൂർ: ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ദളിത് നിയമവിദ്യാർത്ഥിനി ജിഷയുടെ ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് പോസ്‌റ്റ്മോർട്ടം നടത്തിയതെന്നും ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.

ജിഷയെ പീഡിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇത് ഡി.എൻ.എ പരിശോധനയിൽ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീര സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജിഷയുടെ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ജിഷയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തിയത് ആലപ്പുഴ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർത്ഥിയാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഇത്തരം പീഡനം ഉൾപ്പെടുന്ന കൊലപാതകക്കേസുകൾ ഡോക്ടർമാരുടെ സംഘമോ പൊലീസ് സർജന്റെ നേതൃത്വത്തിലോ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണു ചട്ടം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ നാലു ഡോക്ടർമാർ ഉള്ളപ്പോഴാണു പി.ജി വിദ്യാർത്ഥിയെ പോസ്‌റ്റ്മോർട്ടം ഏൽപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here