ന്യൂയോര്‍ക്ക് സിറ്റി: യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുന്നോടിയായുള്ള കാലാവസ്ഥാ വാരത്തിന് തുടക്കമിട്ടുകൊണ്ട് ആയിരക്കണക്കിന് കാലാവസ്ഥാ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധവുമായി ഞായറാഴ്ച മാന്‍ഹട്ടനിലെ മിഡ്ടൗണിലെ തെരുവുകളില്‍ നിറഞ്ഞു. ‘ഫോസില്‍ ഇന്ധന ഉപയോഗം അവസാനിപ്പിക്കുക”, ”കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക”, ”തീപിടുത്തങ്ങള്‍ക്കും വെള്ളപ്പൊക്കത്തിനും ഞാന്‍ വോട്ട് ചെയ്തിട്ടില്ല” എന്നിങ്ങനെ എഴുതിയ ബോര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്.

കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നതില്‍ തങ്ങളുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനോടും ആഗോള നേതാക്കളോടും ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ചൊവ്വാഴ്ച ഔപചാരികമായി ആരംഭിക്കുന്ന യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ പോകുന്ന ലോകനേതാക്കളില്‍ പ്രസിഡന്റ് ബൈഡനും ഉള്‍പ്പെടുന്നു.

”ഞങ്ങള്‍ ജനങ്ങളുടെ ശക്തിയാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിങ്ങള്‍ക്കാവശ്യമായ ശക്തി. നിങ്ങള്‍ക്ക് 2024 ല്‍ വിജയിക്കണമെങ്കില്‍, എന്റെ തലമുറയുടെ രക്തം നിങ്ങളുടെ കൈകളില്‍ ഉണ്ടാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുക,” ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ എന്ന യുവജന പ്രതിഷേധ ഗ്രൂപ്പിലെ ബ്രൂക്ലിനില്‍ നിന്നുള്ള 17 കാരിയായ എമ്മ ബുറെറ്റ പറഞ്ഞു. 700-ഓളം സംഘടനകളില്‍ നിന്നും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളില്‍ നിന്നുമുള്ള 75,000 പേര്‍ ഞായറാഴ്ച മാര്‍ച്ചില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here