Monday, October 2, 2023
spot_img
Homeന്യൂസ്‌ഇന്ത്യഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്: പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്: പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു

-

ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു പ്രധാനമന്ത്രി തുടര്‍ന്ന് ലോക്സഭയില്‍ സംസാരിച്ചു.

ചരിത്രപരമായ തീരുമാനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിത സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നാളെ ചര്‍ച്ച നടത്തി ബില്ല് പാസാക്കും. വ്യഴാഴ്ച രാജ്യസഭയില്‍ വനിത ബില്ലില്‍ ചര്‍ച്ച നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരം ഇനി ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നു, പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദി ആശംസിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: