പി പി ചെറിയാൻ

ഇന്ത്യാന: ഇന്ത്യാന ടൗൺ കൗൺസിലിലേക്കുള്ള സ്ഥാനാർത്ഥി ഡേവിഡ് “റെഡ്” വോറൽ പോളിംഗ് സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണ് മരിച്ചു. ചൊവ്വാഴ്ച വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഡേവിഡ് “റെഡ്” വോറൽ ഒരു മുൻ കൗൺസിലറായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ടൗൺ ഓഫ് ക്ലാർക്‌സ്‌വില്ലെ അഡ്മിനിസ്ട്രേഷനും ടൗൺ കൗൺസിലും അദ്ദേഹത്തിന്റെ മരണം അറിയിക്കുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും ചെയ്തു.

“ഞങ്ങളുടെ കമ്മ്യൂണിറ്റിയോടുള്ള ഡേവിഡിന്റെ സമർപ്പണം തീർച്ചയായും പ്രശംസനീയമാണ്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഞങ്ങളുടെ നഗരത്തിൽ നല്ല മാറ്റം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ആഗ്രഹവും ഞങ്ങൾ ഒരിക്കലും മറക്കില്ല.” നഗരത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കെന്റക്കിയിലെ ലൂയിസ്‌വില്ലിൽ നിന്ന് ഒഹായോ നദിക്ക് കുറുകെ തെക്കൻ ഇന്ത്യാനയിലാണ് ക്ലാർക്‌സ്‌വില്ലെ.

LEAVE A REPLY

Please enter your comment!
Please enter your name here