പി പി ചെറിയാൻ

വാഷിംഗ്ടൺ: ഫലസ്തീനുകൾക്ക് സമാധാനത്തിനും അന്തസ്സിനുമുള്ള അവകാശമുണ്ടെന്നും ഗാസയിലെ സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യു എസ് കോൺഗ്രസ് അംഗം അമി ബെറ. ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആവശ്യമായ മാനുഷിക സഹായം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനായിട്ടാണ് ഉടൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് അമി പറയുന്നത്.

ഹമാസ് നിയന്ത്രണത്തിലുള്ള മറ്റ് പ്രദേശങ്ങളിൽ നിന്ന് ഗാസ നഗരവും വടക്കൻ ഗാസയും വലിയ തോതിൽ വിച്ഛേദിക്കപ്പെട്ടു. ഇസ്രായേലിന്റെ ഗ്രൗണ്ട് ഓപ്പറേഷൻസ് കാരണം വടക്കൻ പ്രദേശത്തെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട 300,000 ആളുകൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിന്നതിനു സാധിക്കുന്നില്ല.

“ഇസ്രായേലിന് നിലനിൽക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശമുണ്ടെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിലും, സമാധാനവും അന്തസ്സും ഉള്ള ജീവിതം നയിക്കാൻ നിരപരാധികളായ ഫലസ്തീനികൾക്കും അവകാശമുണ്ടെന്ന് ” ബെറ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

നിരപരാധികളായ ഇസ്രായേലികളും ഫലസ്തീനുകാരും കൊല്ലപ്പെട്ടില്ലെങ്കിൽ മാത്രമേ ഇസ്രായേലികളും ഫലസ്തീനികളും സമാധാനത്തോടെ ജീവിക്കുന്നത് കാണാനാകുവെന്നും ബെറ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here