ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

തീവ്രവാദികൾ പ്രദേശത്തെ തോട്ടങ്ങളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനിടയിൽ ഭീകരർ വെടിയുതിർത്തതെന്നാണ് വിവരം. ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here