പി പി ചെറിയാൻ

ഫീനിക്സ്: യു.എസ്. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജസ്റ്റിസായ സാന്ദ്രാ ഡേ ഒ’കോണർ, ഡിസംബർ 1-ന് അന്തരിച്ചു. 93 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തനിക്ക് ഡിമെൻഷ്യയുണ്ടെന്നും പൊതുജീവിതം ഉപേക്ഷിക്കുകയാണെന്നും ജസ്റ്റിസ് ഒ’കോണർ 2018ൽ പറഞ്ഞിരുന്നു.

പ്രസിഡന്റ് റൊണാൾഡ് റീഗൻറെ നിർദേശപ്രകാരം നിയമിക്കപ്പെട്ട ജസ്റ്റിസ് ഒ’കോണർ 1981 സെപ്തംബർ 25-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസ് എന്ന നിലയിൽ കാൽനൂറ്റാണ്ടിലെ നീതി നിർവഹണത്തിനു ശേഷം 2006 ജനുവരി 31-നു വിരമിച്ചു.

സ്റ്റാൻഫോർഡ് ലോ സ്കൂളിൽ മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും, നിയമ സ്ഥാപനങ്ങളിൽ സെക്രട്ടേറിയൽ ജോലികൾ മാത്രമാണ് അവർക്കു ലഭിച്ചിരുന്നത്. എന്നാൽ ഒരു പ്രതിസന്ധികൾക്ക് മുന്നിലും അടിയറവ് പറയാൻ അവർ തയ്യാറായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here