അബുദാബി: ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് അബുദാബിയില്‍ ഫൊക്കാന ഇന്റര്‍നാഷണല്‍ മീറ്റിംഗ് സംഘടിപ്പിച്ചു. അബുദാബിയിലെ വിവിധ സംഘടനാ ഭാരവാഹികളുമായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, മുന്‍ പ്രസിഡന്റും കേരളാടൈംസ് മാനേജിംഗ് ഡയറക്ടറുമായ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നീ സംഘടനകളിലെ ഭാരവാഹികള്‍ മീറ്റിംഗില്‍ സംബന്ധിച്ചു.

ഐഎസ്‌സി പ്രസിഡന്റ്, ജോണ്‍ പി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, മുന്‍ പ്രസിഡന്റ് ഡി. നടരാജന്‍, മുന്‍ സെക്രട്ടറി പി സത്യബാബു, എഡിഎംഎസ് പ്രസിഡന്റ് റഫീഖ് കയനായില്‍, ജനറല്‍ സെക്രട്ടറി എംയു ഇര്‍ഷാദ്, കെഎസ്‌സി പ്രസിഡന്റ് ബീരാന്‍കുട്ടി കുഞ്ഞിബാവ, ജനറല്‍ സെക്രട്ടറി സത്യന്‍ കെ, ഐഐസി പ്രസിഡന്റ് ബാവാ ഹാജി, വൈസ് പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍ എന്നിവര്‍ ഫൊക്കാന ഇന്റര്‍നാഷണല്‍ മീറ്റിംഗില്‍ പങ്കെടുക്കുകയും ഡോ. ബാബു സ്റ്റീഫന്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here