ബീഹാറിൽ ഇൻഡ്യ മുന്നണിയെ ഞെട്ടിച്ചു കൊണ്ട് നിതീഷ് കുമാർ നടത്തിയ മുന്നണി മാറ്റത്തിൽ മൗനം വെടിഞ്ഞു രാഹുൽ ഗാന്ധി. സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയത്.

ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്. അതാണ് നിതീഷിന് എൻഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുൽ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here