അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പാതുതെര ഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യത്ത് 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം.

ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി, ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം, കാര്‍ഷി മേഖല സ്വകാര്യവത്കരിക്കല്‍, തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബജറ്റ് അവതരണത്തില്‍ നിന്ന്

പ്രത്യക്ഷ നികുതി വരുമാനം കൂടി. 27.56 ലക്ഷം കോടിയാണ് 23-24 സാമ്പത്തിക വര്‍ഷത്തെ വരുമാനം. സാമ്പത്തിക വര്‍ഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപയാണ്. ജി എസ് ടി നടപടികള്‍ ലഘൂകരിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്ന് ധനമന്ത്രി.

സ്വയം സഹായ സംഘങ്ങളില്‍ 9 കോടി വനിതകള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തുടരും. യുവാക്കളുടെ ഗവേഷണത്തിന് ധനസഹായം നല്‍കും

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കും

മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല

ഇറക്കുമതി തീരുവകളില്‍ മാറ്റമില്ല

പുതിയ നികുതി നിര്‍ദേശങ്ങളില്ല, ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ

ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം

മത്സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴില്‍ അവസരങ്ങള്‍

സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ നല്‍കും, പലിശ രഹിത വായ്പ ഈ വര്‍ഷവും തുടരും,

ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കാനായി. ഒരു രാജ്യം, ഒരു മാര്‍ക്കറ്റ്, ഒറ്റ നികുതി എന്ന ആപ്ത വാക്യം ജിഎസ്ടിയിലൂടെ നടപ്പാക്കാനായി.

ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ധനകമ്മി ജിഡിപിയുടെ 5.8 ശതമാനം. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി ഗുണകരമാകുന്നു. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.

ജനസംഖ്യ വര്‍ധന പഠിക്കും

35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കുമെന്ന് പ്രഖ്യാപനം

ആയുഷ്മാന്‍ പദ്ധതി വിപുലമാക്കും, രാഷ്ട്രീയ ഗോകുല്‍ പദ്ധതി വഴി പാലുല്‍പ്പാദനം കൂട്ടും

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും. സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും.

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും

പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു

ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി

മുത്തലാഖ് നിരോധിച്ചതും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.

സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലെന്ന് ധനമന്ത്രി

7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു

ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം

പി എം ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ നിര്‍മ്മിച്ചു, അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് കോടി വീടുകള്‍ നിര്‍മ്മിക്കും

34 ലക്ഷം രൂപ പിഎം ജന്‍ ധന്‍ അക്കൗണ്ട് വഴി എത്തി

തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്

വിലക്കയറ്റം നേരിയ തോതില്‍ മാത്രമെന്നും നിര്‍മ്മല സീതാരാമന്‍

LEAVE A REPLY

Please enter your comment!
Please enter your name here