ഡോ. കലാ ഷഹി

വാഷിംഗ്ടണ്‍ ഡി സി: 2024 ജൂലൈ 18 മുതല്‍ 20 വരെ നോര്‍ത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോണ്‍ഫറന്‍സ് സെന്ററില്‍ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 21-ാമത് ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് നല്‍കുന്ന സാഹിത്യ അവാര്‍ഡ് കമ്മിറ്റി നിലവില്‍ വന്നതായി അറിയിക്കുന്നു.

ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പറും ഇത്തവണത്തെ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ചു പ്രഖ്യാപിച്ച സാഹിത്യ പുരസ്‌കാരങ്ങളുടെ കോഡിനേറ്ററും ആയിരുന്ന ഗീതാ ജോര്‍ജ് കോര്‍ഡിനേറ്റര്‍ ആയുള്ള സാഹിത്യ അവാര്‍ഡ് പുരസ്‌ക്കാര കമ്മിറ്റിയുടെ ചെയര്‍മാന്‍ സാഹിത്യകാരനും എഡിറ്ററുമായ ബെന്നി കുര്യന്‍ ആണ്. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനായ സണ്ണി മറ്റമന ആണ് കോ. ചെയര്‍.

2024 ജൂലൈ 18 മുതല്‍ 20 വരെ നടക്കുന്ന ഫൊക്കാന ദേശീയ കണ്‍വെന്‍ഷനില്‍വെച്ചായിരിക്കും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുക. അവാര്‍ഡിന് പരിഗണിക്കാനുള്ള കൃതികള്‍ ക്ഷണിക്കുന്നത് സംബന്ധിച്ച കൂടുതല്‍ വിശദമായ വിവരങ്ങള്‍ അവാര്‍ഡ് കമ്മിറ്റി കൂടി പിന്നീട് അറിയിക്കുന്നതാണ്. മലയാള ഭാഷയെയും സാഹിത്യത്തെയും എന്നും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഫൊക്കാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി വരുന്നത്. പുരസ്‌കാരത്തിനായി ലഭിക്കുന്ന സാഹിത്യ കൃതികള്‍ മലയാളത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാര്‍ അടങ്ങിയ ജഡ്ജിംഗ് പാനല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമായിരിക്കും ജേതാക്കളെ നിര്‍ണയിക്കുകയെന്ന് ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.

ഫൊക്കാനയില്‍ വര്‍ഷങ്ങളായി നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഗീത ജോര്‍ജ് ഫൊക്കാനയുടെ നിരവധി പരിപാടികളുടെ കോഡിനേറ്റര്‍ കൂടിയാണ്. കാലിഫോര്‍ണിയയിലെ ഐ ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗീത ജോര്‍ജ് കമ്പ്യൂട്ടര്‍ രംഗത്ത് സ്വന്തമായ പേറ്റന്റുകള്‍ ഉള്ള അപൂര്‍വം ചില മലയാളി വനിതകളില്‍ ഒരാളാണ്. കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചുവരുന്ന ഗീത, സിലിക്കണ്‍വാലിയിലെ ജുനിപ്പര്‍ നെറ്റ് വര്‍ക്ക്സ് സ്പെഷ്യലൈസ്ഡ് ഹാര്‍ഡ്വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്നു.

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (കാലം) സെക്രട്ടറി, ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്റ് ( 2015-18), നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്.

ചെയര്‍മാന്‍ ആയി നിയമിക്കപ്പെട്ട ബെന്നി കുര്യന്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാണ്. നവമാധ്യമങ്ങളിലൂടെ നിരവധി ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള ബെന്നി സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി രചിച്ച നിരവധി കഥകള്‍ ഏറെ ചിന്താ ദീപ്തമായ വായനാ അനുഭവങ്ങള്‍ പകര്‍ന്നിട്ടുണ്ട്. 2018 ഫൊക്കാന സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിരിക്കേ, അമേരിക്കയിലും പുറത്തുമുള്ള സാഹിത്യപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്ന ബെന്നിയോട് 2022-ലും 2024-ലും കമ്മിറ്റിയില്‍ തുടരാന്‍ ഫൊക്കാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

നോര്‍ത്ത് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ തെരഞ്ഞെടുത്ത മികച്ച ചെറുകഥകളുടെ ആന്തോളജിയാകുന്ന ‘അമേരിക്കന്‍ കഥക്കൂട്ടം’ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍ ആയിരുന്നു. ഫൊക്കാനയുടെ വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ സുവനീറുകളില്‍ വന്ന പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികളെ ഏകോപിപ്പിച്ചുകൊണ്ട് ബെന്നി എഡിറ്റ് ചെയ്ത ‘കൈരളി സപര്യ’ എന്ന ഗ്രന്ഥം 2018 ലെ ഫിലഡെല്‍ഫിയ കണ്‍വെന്‍ഷനില്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അദ്ദേഹം, കേരള എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക – KEAN ന്റെ സ്ഥാപക പ്രസിഡണ്ടും സ്ഥാപക നേതാക്കളിലുമൊരാളാണ് .

കാല്‍ നൂറ്റാണ്ടില്‍ അധികമായി ഫ്‌ലോറിഡയിലെ പ്രത്യേകിച്ച് ടാമ്പയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയനായ ഫൊക്കാനയുടെ പ്രമുഖ നേതാവും സഘാടകനും ആണ് സണ്ണി മറ്റമന. ഫൊക്കാന ട്രഷറാര്‍(2020-2022)ഉം ഇപ്പോഷത്തെ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനും ആണ്. ഫൊക്കാനയുടെ ഏറ്റവും മഹത്തായ പദ്ധതികളിലൊന്നായ ‘ഭാഷക്കൊരു ഡോളര്‍’ പദ്ധതി ഉള്‍പ്പെടുന്ന ഫൊക്കാന മലയാളം അക്കാഡമിയുടെ ചുമതലക്കാരനായിരുന്ന സണ്ണിയുടെ നേതൃത്വത്തില്‍ മലയാള ഭാഷയുടെ ഉന്നമനത്തിനായി കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികള്‍ക്കായി ബാഹൃത്തായ പദ്ധതികള്‍ തന്നെ ആവിഷ്‌ക്കരിച്ചിരുന്നു.

ഫൊക്കാനയുടെ തിലകക്കുറിയായിമാറിയ മലയാളം അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളിയുടെ തന്നെ അഭിമാനമായി മാറിയ ‘അക്ഷരജ്വാല’ നിരവധി യുവാക്കളെ മലയാള ഭാഷയുടെയും കേരളത്തിന്റെ തനതായ സംസ്‌കാരത്തേയും അടുത്തറിയാന്‍ സഹായിച്ച ഒരു പദ്ധതിയാണ് .കേരള സര്‍ക്കാരിന്റെ ‘മലയാളം മിഷന്‍’, ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ‘ മലയാളം എന്റെ മലയാളം’, ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം ഡിപ്പാര്‍ട്മെന്റ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവര്‍ത്തിച്ചു വരുന്നത്. പുതു തലമുറയിലെ ഓരോ മലയാളിക്കും അടിസ്ഥാനപരമായി മലയാള ഭാഷ പറയാനും എഴുതാനും വായിക്കാനും അവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വെര്‍ച്ച്വല്‍ ലേര്‍ണിംഗ് പരിപാടിയിലൂടയായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെ നെടുംതൂണായിരുന്നു സണ്ണി.

കോളേജ് പഠനകാലത്ത് 1983 ല്‍ കോതമംഗലം എം.എ. കോള്ജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, CMFRI കൊച്ചിയുടെ റിസേര്‍ച്ച് സ്‌കോളര്‍ ആയി പി.എച്ച്. ഡി. ചെയ്യുമ്പോള്‍ റിസേര്‍ച്ച് സ്‌കോളര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഫ്ളോറിഡയില്‍ എത്തിയ സണ്ണി, 2009-ല്‍ മലയാളി അസോസിഷന്‍ ഓഫ് സെന്ററല്‍ ഫ്‌ലോറിഡ (MACF)യുടെ സെക്രട്ടറി, 2011-ല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014-2016 കാലഘട്ടത്തില്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്, 2016-2018 അഡീഷ്ണല്‍ ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സണ്ണി, മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പ (മാറ്റ്)ടെ മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fokanaonline.org എന്ന വെബ്‌സൈറ്റിലും, നവമാധ്യമങ്ങളിലും, എല്ലാ പ്രിന്റ്-ഓണ്‍ലൈന്‍ മലയാളം വെബ് പോര്‍ട്ടലുകളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here