പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ മാഡിസണ്‍ ഹൈസ്‌കൂളില്‍ തിങ്കളാഴ്ച മുതല്‍ സെല്‍ ഫോണുകള്‍ നിരോധിക്കും. സ്‌കൂളിലെ വഴക്കുകളുടെ കേന്ദ്രം സെല്‍ഫോണുകളാണെന്നും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഇനി ഫോണ്‍ അനുവദിക്കില്ലെന്നും ഹൂസ്റ്റണ്‍ ഐഎസ്ഡി പറഞ്ഞു. അതേസമയം പുതിയ സെല്‍ഫോണ്‍ നയത്തില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോയി.

ഈ ആഴ്ച കാമ്പസില്‍ അര ഡസന്‍ വഴക്കുകളെങ്കിലും സെല്‍ഫോണുകളെ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നും അത് കാരണം ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നും അധികൃതര്‍ അറിയിച്ചു. മാഡിസണ്‍ വിദ്യാര്‍ത്ഥികള്‍ പങ്കിട്ട വഴക്കുകളുടെ വീഡിയോകളില്‍ ചിലത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ കാണിക്കുന്നു. ഒരുപാട് വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്,’ സീനിയര്‍ അംബ അഡോഗെ പറഞ്ഞു, ‘ഇത് മിക്കവാറും ഒരേ ആളുകളായിരുന്നു.’

തിങ്കളാഴ്ച മുതല്‍, ഒരു വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഒരു സെല്‍ഫോണ്‍ കൊണ്ടുവന്നാല്‍, അവര്‍ ദിവസത്തിന്റെ തുടക്കത്തില്‍ ഫ്രണ്ട് ഓഫീസില്‍ ഫോണ്‍ നല്‍കുകയും തിരിച്ചു പോകുമ്പോള്‍ അത് എടുക്കുകയും വേണം. എന്നാല്‍ ഇത് ഒട്ടും ന്യായമല്ലെന്ന് താന്‍ കരുതുന്നുവെന്ന് മാഡിസണ്‍ ഉന്നത വിദ്യാര്‍ത്ഥിയുടെ സഹോദരി വെറോണിക്ക വര്‍ഗാസ് പറഞ്ഞു. സ്‌കൂളില്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ ബന്ധപ്പെടാന്‍ കഴിയണം,’ അഡോഗെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here