എൻസിപിയിലെ പിളർപ്പിന് പിന്നാലെ ശരത് പവാറിന് കനത്ത തിരിച്ചടിയുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ. അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇതോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ഉള്‍പ്പെടെ ശരദ് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. എൻസിപി എന്ന പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിനായിരിക്കും ഇനി ഉപയോഗിക്കാനാകുക.

പാർട്ടി സംഘടനയിലെ ശരദ് പവാറിന്‍റെ ഭൂരിപക്ഷം സംശയകരമെന്നും അതിനാൽ എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ശരദ് പവാര്‍ വിഭാഗം പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നൽകിയിരിക്കുന്നത്. പാർട്ടിയുടെ ജനപ്രതിനിധികളുടെ ഭൂരിപക്ഷം അനുസരിച്ച് തീരുമാനം എടുക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. തർക്കത്തിൽ പത്ത് ഹിയറിങുകൾക്ക് ശേഷമാണ് കമ്മീഷന്‍റെ തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ശരദ് പവാര്‍ വിഭാഗം വ്യക്തമാക്കിയത്.

തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം അറിയിച്ചു. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും സ്വയംഭരണാവകാശം നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്നും എന്‍സിപി ശരദ് പവാര്‍ വിഭാഗം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here