ജമ്മുകാശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് ആക്രമണം ഉണ്ടായത്. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങ് ആണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ ശ്രീനഗറിലെ ഷഹീദ് ഗുഞ്ച് സ്വദേശി രോഹിത്തിനു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം പൊലീസ് വളഞ്ഞു അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here