പാകിസ്താനിലെ ബലൂചിസ്താനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 40 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാളെ പാകിസ്താനിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് സ്ഫോടനം ഉണ്ടായത്. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് കരുതപ്പെടുന്നു. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങളെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു. നിലവിൽ സ്ഫോടന സ്ഥലങ്ങളിൽ കർശന പരിശോധന തുടരുകയാണ്.

ബലൂചിസ്ഥാനിലെ പിഷിനിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായ അസ്ഫന്ദ്യാര്‍ ഖാന്‍ കകാറിന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് രണ്ട് സ്ഫോടനങ്ങളിൽ ഒന്ന് നടന്നത്. ഇതില്‍ 17 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ ജാമിയത് ഉലമ ഇസ്ലാം – പാകിസ്ഥാന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫിസിന് മുന്നിലും സ്ഫോടനമുണ്ടായി. ഇതിൽ എട്ടുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്ക് സംഭവിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here