കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ DK ശിവകുമാർ. കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് തങ്ങളുടേതെന്നും അതിനാൽ കേരളം നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്തുണ അഭ്യർഥിച്ച് കേരള മുഖ്യമന്ത്രി തങ്ങൾക്ക് കത്ത് അയച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നികുതി വിഹിതം കൃത്യമായി തങ്ങൾ കേന്ദ്രത്തിലേക്ക് അടയ്ക്കുന്നുണ്ട്. എന്നാൽ അർഹമായ വിഹിതം തിരിച്ചു നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. 100 രൂപ കൊടുക്കുമ്പോൾ 30 രൂപ പോലും വിഹിതമായി ലഭിക്കുന്നില്ല. നികുതി വിഹിതവും ഗ്രാൻ്റുകളും വെട്ടിക്കുറയ്ക്കുകയാണ്. ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കും. ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here