ഡോ. കല ഷഹി

ന്യൂ ജേഴ്‌സി: 2026 ലെ ഫൊക്കാന അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന് ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റി വേദിയാക്കാനാണ് തന്റെ ടീം ആഗ്രഹിക്കുന്നു.സംഘടനാ തലത്തിലും, കലാ, സാംസ്‌കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഒരു ടീം നയിക്കുന്ന പാനലിന്റെ വിജയം സുനശ്ചിതമാകുമ്പോള്‍ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷനും ശ്രദ്ധയാകര്‍ഷിക്കേണ്ടതുണ്ട്. അതിനാണ് ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയെ ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ വേദിയാക്കിയാക്കുവാന്‍ ആഗ്രഹിക്കുന്നു.

ന്യൂജേഴ്‌സിയിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസ് ആയ അബ്‌സെ കോണ്‍ ലൈറ്റ് ഹൗസ് മുതല്‍ ലൂസി ദി എലിഫന്റ് മുതല്‍ ഐക്കണിക് അറ്റ്‌ലാന്റിക് സിറ്റി ബോര്‍ഡ് വാക്ക് വരെ അറ്റ്‌ലാന്റിക് സിറ്റി ഏരിയയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആണ്. ആഴക്കടല്‍ മത്സ്യബന്ധന ഉല്ലാസയാത്ര ,ഔട്ട് ലെറ്റ് മാള്‍ ഷോപ്പിംഗ്, കാറ്റാടി പാടങ്ങള്‍, ചുവര്‍ച്ചിത്ര കേന്ദ്രങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരകേന്ദ്രങ്ങങ്ങുടെ പറുദീസ കൂടിയാണ് ന്യൂജേഴ്‌സി അറ്റ്‌ലാന്റിക് സിറ്റി. അറ്റ്‌ലാന്റിക് സിറ്റിയിലെ ഡേ സ്പാകള്‍, ഈസ്റ്റ് കോസ്റ്റ് ബീച്ച്, കുട്ടികള്‍ക്കായി സ്റ്റോറി ബുക്ക് ലാന്‍ഡ് എല്ലാം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്.

അറ്റ്‌ലാന്റിക് നഗരം ഫൊക്കാനാ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന് തെരഞ്ഞെടുക്കുവാനുള്ള കാരണം ലോകോത്തരമായ താമസ സൗകര്യങ്ങള്‍, ഷോപ്പിംഗ്, ലോകോത്തര വേദികള്‍ നല്‍കുന്ന ഇടം എന്ന നിലയിലാണ് അറ്റ് ലാന്റിക് സിറ്റി എന്ന ആശയം കണ്‍വെന്‍ഷന്‍ വേദിയായി മാറിയതെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍ പറഞ്ഞു. മറീന, ബോര്‍ഡ്വാക് കടല്‍ത്തീരങ്ങളും കണ്‍വെന്‍ഷന് എത്തുന്നവര്‍ക്ക് പുതിയ അനുഭവം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറ്റ്‌ലാന്റിക് സിറ്റിയിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും വൈവിദ്ധ്യമാര്‍ന്ന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നവയും എത്തുന്നവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നതുമായിരിക്കുമെന്ന് ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ പറഞ്ഞു. അറ്റ്‌ലാന്റിക് സിറ്റിയിലെ അതിശയകരമായ കാഴ്ചകളും മികച്ച ഭക്ഷണവും ആഡംബര പൂര്‍ണ്ണമായ താമസ സൗകര്യവും ഒരുക്കുകയും കുടുംബമായി ഫൊക്കാന കണ്‍വെന്‍ഷന്‍ ആഘോഷിക്കാവുന്ന തരത്തിലാവും ഫൊക്കാന 2026 അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഒരുക്കും. ഗോള്‍ഫ് കളിക്കാരുടെ കേന്ദ്രം കൂടിയായ അറ്റ്‌ലാന്റിക് സിറ്റിയില്‍ ഡേ ക്രൂയിസ്, കപ്പലോട്ടം, മീന്‍ പിടുത്തം, കയാക്ക്, അറ്റ്‌ലാന്റിക് കൗണ്ടി പാര്‍ക്ക്, എഡ്വിന്‍ ബി, ഫോര്‍ സൈത്ത് പാര്‍ക്കുകള്‍ തുടങ്ങി നിരവധി വര്‍ണ്ണ വിസ്മയങ്ങള്‍ക്ക് 2024-2026 ഫൊക്കാനാ കണ്‍വെന്‍ഷന്‍ വേദിയാകും.

താന്‍ നേതൃത്വം നല്‍കുന്ന ടീമിനെ വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹിയും സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിവുട്ടിവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍, രാജു എബ്രഹാം, വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി, ഫിലിപ്പോസ് തോമസ്, രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍ പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ അലക്‌സ് എബ്രഹാം എന്നിവര്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here