ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂജേഴ്സി: ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്‌സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ടീം അടുത്ത ഫൊക്കാന ഭാരവാഹിത്വത്തിലേക്കുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു ഒരു വര്‍ഷം തികയുബോള്‍ അമേരിക്കയിലെയും കാനഡയിലേയും അസോസിയേഷനുകളുടെ അംഗീകാരം നേടി മുന്നേറുകയാണ് . ഡ്രീം ടീം അവരുടെ പ്രവര്‍ത്തനവുമായി ബഹുദൂരം മുന്നേറുബോള്‍ അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ വന്‍പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അമേരിക്കയിലെയും കാനഡയിലെയും മിക്ക അസോസിയേഷനുകളെ ഉള്‍പ്പെടുത്തി വളരെ അധികം പ്രൊജെക്ടുകളുമായാണ് ഡ്രീം ടീം മുന്നോട്ട് പോകുന്നത് . അതുകൊണ്ട് തന്നെയാണ് ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്‌സ്’ എന്ന പേര് തന്നെ ഈ ടീമിന് നല്‍കാനുണ്ടായ കാരണം. തനതായ ഉദ്ദേശത്തോടും പ്ലാനോടും കൂടിയാണ് ഈ ടീം മുന്നോട്ട് പോകുന്നത്.

സ്ഥാനാര്‍ഥികള്‍ ആയി മത്സരിക്കുന്ന പ്രസിഡന്റ് സജിമോന്‍ ആന്റണി ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ളൈ , അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ഇടമന, അസ്സോസിയേറ്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍,അഡിഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ളൈ , അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷര്‍ മില്ലി ഫിലിപ്പ് തുടങ്ങി അമേരിക്കയിലും കാനഡയിലും അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് ഈ ടീമിന്റെ ഭാഗമായി മുന്നോട്ട് വരുന്നത്.

ഇവരെല്ലാം വ്യക്തികള്‍ മാത്രമല്ല ഒരു സമൂഹമായിത്തന്നെ അറിയപ്പെടുന്ന ആളുകള്‍ ആണ് കാരണം ഇവരെല്ലാം വളരെകാലമായി ഫൊക്കാനയിലും മറ്റ് മലയാളീ അസ്സോസിയേഷനുകളിലും പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ആളുകള്‍ ആണ് ഈ ടീമിന്റെ ഭാഗമായി എത്തിയിട്ടുള്ളത്. അവരെല്ലാം തന്നെ നിരവധി വര്‍ഷത്തെ അനുഭവ പരിചയും കഴിവും പ്രാപ്തിയും ഉള്ള വ്യക്തികള്‍ ഒരുമിച്ചു ഒരു ടീം ആയി എത്തുബോള്‍ അത് ഫൊക്കാനയുടെ ചരിത്രം തിരുത്തികുറിക്കും എന്ന് ഉറപ്പാണ്.

‘ഡ്രീം ടീം, മുന്നേറിക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ സഹായവും സഹകരണവും കൊണ്ട് മാത്രമാണ്. തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു. ജൂലൈ 18, 19, 20 തീയതികളില്‍ വാഷിംങ്ങ്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here