ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സന്ദര്‍ശനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 29 ഉദ്ഘാടനങ്ങളും തറക്കല്ലിടല്‍ ചടങ്ങുമാണ് മോദി 10 ദിവസങ്ങള്‍ കൊണ്ട് നിര്‍വഹിക്കുക. തെലങ്കാനയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ഇവിടെ 62,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. തമിഴ്‌നാട്ടിലെ കല്‍പ്പാക്കവും മോദി സന്ദര്‍ശിച്ചു.

ഡിഎംകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മോദി ഉന്നയിച്ചത്. ‘തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി സര്‍ക്കാര്‍ ആത്മാര്‍ത്ഥ പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ ഇവിടെ അര്‍ഹതപ്പെട്ടവര്‍ക്ക് ബിജെപി സര്‍ക്കാര്‍ ബാങ്കുകളിലേക്ക് പണമയക്കുന്നത് ഡിഎംകെ സര്‍ക്കാരിന് വലിയ പ്രശ്‌നമാണ്. ഡിഎംകെ നേതാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കായുള്ള പണം നിങ്ങള്‍ക്ക് ഒരിക്കലും കവര്‍ന്നെടുക്കാനാകില്ല. അത്തരത്തില്‍ കവര്‍ന്നെടുക്കുന്ന പണം കണ്ടെത്തി സംസ്ഥാനത്തെ ജനങ്ങള്‍ക്കായി തന്നെ ചെലവഴിക്കും. ഇതാണ് മോദി ഗ്യാരണ്ടി’. പ്രധാനമന്ത്രി പറഞ്ഞു.

മഹാപ്രളയം അടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ ഇവിടുത്തെ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നില്ല. ആ സമയത്തും അവര്‍ മാധ്യമ ശ്രദ്ധ നേടുന്ന തിരക്കിലായിരുന്നു. പ്രധാനമന്ത്രിയുടെ സൂര്യഗഡ് യോജനയിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നടപ്പിലാക്കും. തമിഴ്‌നാട്ടില്‍ ബിജെപിയുടെ പ്രശസ്തി ഓരോ ദിനവും കൂടുകയാണെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here