ലോംഗ്‌ഐലഡില്‍ നിന്നും ഫൊക്കാനാ 2016-18 വര്‍ഷത്തിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികളെ ഫൊക്കാനാ വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ബെല്‍റോസിലെ കേരളാ കിച്ചന്‍ റസ്റ്ററന്റില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ വച്ച് അനുമോദിച്ചു. പ്രസ്തുത സമ്മേളനത്തില്‍ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി ശോശാമ്മ ആന്‍ഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു.

ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ഫോറം നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി ലീലാ മാരേട്ട്, ഫൊക്കാന വൈസ് പ്രസിഡന്റ് ഡോ.ജോസ് കാനാട്ട്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശ്രീ. വിനോദ് കെയാര്‍ക്കെ, നാഷ്ണല്‍ കമ്മറ്റി മെമ്പര്‍ ശ്രീ.കെ.പി. ആന്‍ഡ്രൂസ് എന്നിവര്‍ അനുമോദത്തിന് അര്‍ഹരായി.

ശ്രീമതി ലില്ലിക്കുട്ടി ഇല്ലിക്കല്‍, ശ്രീമതി മേരി ഫിലിപ്പ്, ഡോ.സിറാജ് നായര്‍, ശ്രീമതി ആനി കുര്യന്‍, ശ്രീമതി മഞ്ചു സുരേഷ് എന്നിവര്‍ അനുമോദന സന്ദേശം നല്‍കി.

വനിതാഫോറത്തിന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും നല്‍കുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ശ്രീമതി മേരി മൈക്കിള്‍, ശ്രീമതി ലീലാ മാരേട്ടിന് ‘The Big Leader’ എന്ന ഒരു മോമന്റം നല്‍കി അനുമോദിച്ചു.

പുതിയ ഭാരവാഹികള്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍, ഭാവി പരിപാടികള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുകയും വിശദീകരിക്കുകയും ഇങ്ങനെ ഒരു അനുമോദന സമ്മേളനം ഒരുക്കിയ വനിതാ ഫോറത്തിനോടുള്ള നന്ദിയും സ്‌നേഹ ആദരവുകളും മറുപടി പ്രസംഗത്തില്‍ കൂടി അറിയിച്ചു.

ഉച്ചക്കത്തെ സ്‌നേഹ വിരുന്നില്‍, സന്നിഹിതരായ ഓരോ വ്യക്തികളും സ്വയം പരിചയപ്പെടുത്തുകയും സമൂഹത്തിന് ന്ല്‍കുന്നതായ അവരവരുടെ സേവനങ്ങളെപ്പറ്റി മറ്റുള്ളവരുമായി കൈമാറുകയും ചെയ്തു. ഏതാണ്ട് മുപ്പതില്‍പരം വിശിഷ്ടാതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഫോറം സെക്രട്ടറി ശ്രീമതി ജെസി ജോഷി നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഫൊക്കാന വനിതാ ഫോറം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസ്

20161119_120525 20161119_120757 20161119_124331

LEAVE A REPLY

Please enter your comment!
Please enter your name here