ചിക്കാഗോ:  ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12ന് വൈകീട്ട് 4 മുതല്‍ 6 മണി വരെ ഡസ്പ്ലയിന്‍സ് ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വച്ച് പ്രവീണ്‍ വര്‍ഗീസിന്റെ മെമ്മോറിയല്‍ സര്‍വീസ് നടത്തുന്നു. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരിയും എക്യൂമെനിക്കല്‍ ചര്‍ച്ചസിലെ വൈദികരും ചേര്‍ന്ന് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ സ്റ്റേറ്റ് റപ്രസന്റേറ്റീവ് മിഷേല്‍ മുസ്മാന്‍, മോര്‍ട്ടണ്‍ ഗ്രോവ് മേയര്‍ ഡാന്‍സി മരിയ, ആന്‍ഡര്‍മാന്‍ അമേയപവാര്‍, ഫോമ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ, എഫ്.ഐ.എ. പ്രസിഡന്റ് സുനില്‍ ഷാ, മദേഴ്‌സ്  ഒണ്‍ എമിഷന്‍ ടു സ്റ്റോപ് വയലന്‍സ് സ്ഥാപക ഡെനീസ് റോത്തി മര്‍, യു.എസ്. കോണ്‍ഗ്രസ് വുമന്‍ ജാന്‍ഷക്കോസ്‌ക്കി, യു.എസ്. കോണ്‍ഗ്രസ്മാന്‍ രാജാകൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കും.

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതാണ്. സമ്മേളനത്തില്‍ പ്രവീണിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററിയുടെ ആമുഖ പ്രദര്‍ശനം നടത്തുന്നതാണ്. സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കണ്‍വീനിയേഴ്‌സായ ഗഌഡ്‌സണ്‍ വര്‍ഗീസും മറിയാമ്മ പിള്ളയും അറിയിച്ചു.

praveen

LEAVE A REPLY

Please enter your comment!
Please enter your name here