അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഗംഭീരമായി കൊണ്ടാടി. 2017 മെയ് 7 നു ന്യൂ യോർക്കിലെ സെന്റ് മാർക്സ് എപ്പിസ്കോപ്പൽ ആഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചുമണിക്ക് ഉയർത്തെഴുനേൽപ്പിന്റെയും, വിഷുവിന്റെയും ആഘോഷങ്ങൾക്കു തിരി തെളിഞ്ഞപ്പോൾ അംഗബലത്തിൽ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുവർണ്ണ നിമിഷം കൂടി ആയിരുന്നു അത്.
കെ. ജെ. ഗ്രിഗറി, റീത്താമ്മ രാജൻ, രാധാമണി നായർ എന്നിവർക്ക് വിഷുക്കണി നൽകിക്കൊണ്ട്, ജോ. സെക്രട്ടറി ലിജോ ജോൺ തുടങ്ങിയ മീറ്റിംഗിൽ, സെക്രട്ടറി ആന്റോ വർക്കി ഇൻട്രൊഡക്ഷനും, പ്രസിഡന്റ് ടെറൻസൺ എല്ലാവരെയും സ്വാഗതം ചെയ്തു. റെവ: ഡോ. ജോർജ് കോശി ഈസ്റ്റർ സന്ദേശം നൽകി. താൻ ഒരു വൈദികനായ സമയത്തു ആദ്യത്തെ അംശ വസ്ത്രം നൽകിയ തന്റെ ഗുരുനാഥൻ നാണുപിള്ള സാറിനെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. വിശ്വാസികളെ കൊണ്ട് ദുഃഖ വെള്ളിയാഴ്ച പള്ളിയിൽ വലിയ തിരക്കാണ്. ഞായറാഴ്ച ഈസ്റ്റർ ദിനം പള്ളികളിൽ തിരക്ക് കുറയുകയും ചെയുന്നു. കാരണം നാം ദൈവത്തെ കാണാൻ ആഗ്രഹിക്കുന്നില്ല അതുതന്നെ. ദൈവത്തെ അടക്കം ചെയ്ത ദിവസമല്ല ഉയിർപ്പിന്റെ ദിവസമാണ് നാം പള്ളിയിൽ വന്നു പ്രാർത്ഥനയിൽ പങ്കെടുക്കേണ്ടത്. എല്ലാ ഈസ്റ്ററും ദൈവത്തെ കാണുവാനുള്ള അസുലഭമായ അവസരമാണ് ദൈവത്തെ കാണുവാനും അറിയുവാനും ലഭിക്കുന്ന ഒരു അവസരവും നാം പാഴാക്കരുത്. നമുക്ക് ജീവൻ നൽകിയ ദൈവത്തെ സ്തുതിക്കുവാൻ ദൈവം നമുക്ക് ആരോഗ്യവും ബലവും നല്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
അമേരിക്കയിലെ ആതുര സേവന രംഗത്തും, സാമൂഹ്യ സേവന രംഗത്തും പ്രശസ്തയായ ഡോ:നിഷ പിള്ള വിഷു സന്ദേശം നൽകി. വിഷു ഒരു സീസണൽ ഉത്സവമാണ്. ലോകം എങ്ങനെ ആയിരുന്നാലും നമ്മുടെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അനുസരിച്ചായിരിക്കും ലോകം നമുക്ക് മുൻപിൽ അനാവൃതമാകുന്നത് ജീവിതത്തിൽ ഉയർച്ച ആയാലും താഴ്ച ആയാലും നന്മകളെയും, ജീവിത വീക്ഷണത്തെയും തുലനം ചെയ്യുവാൻ ശ്രമിക്കണം. ഈസ്റ്ററും വിഷുവുമൊക്കെ ഈ തുലനം ചെയ്യൽ കൂടിയാണ് അവനവന് നേരെ പിടിച്ച കണ്ണാടിയാകട്ടെ നമ്മുടെ ജീവിതം എന്നും അവർ ആശംസിച്ചു .
ഈസ്റ്റർ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശമാണ്, വിഷു ഒരു ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. കുടുംബങ്ങൾ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവാഹകാർ ആകണം അവിടെ ഉത്സവത്തിന്റെ പ്രതീതി ഉണ്ടാകണം എന്നാൽ ഇന്ന് കുടുംബങ്ങൾ അഗ്നിപർവതം പോലെ ആണെന്നു കുടുംബ സംഗമത്തെ കുറിച്ച് സംസാരിച്ച ഫൊക്കാന എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ പറഞ്ഞു. സമൂഹത്തിന്റെ ഈ മൂല്യച്യുതി മാറ്റുവാൻ കുടുംബംങ്ങളിൽ സന്തോഷം ഉണ്ടാകണം. ജോലിയൊക്കെ കഴിഞ്ഞു ഷീണിച്ച മനസുമായി വീട്ടിലേക്കു വരുമ്പോൾ, അത് ഗൃഹനാഥൻ ആയാലും ഗൃഹനാഥ ആയാലും കുടുംബം സന്തോഷത്തോടെ സ്വീകരിച്ചാൽ കുടുംത്തിന്റെ കെട്ടുറപ്പ് അവിടെ തുടങ്ങുകയായി. പരസ്പരം ഉള്ള കരുതലും കരുണയും, കുടുംബത്തെ കുറിച്ചുള്ള അവബോധം, സ്വന്തം കുറവുകളെക്കുറിച്ചുള്ള അവബോധം, കുടുംബാങ്ങങ്ങളെ കുറിച്ചുള്ള വിലയിരുത്തൽ, കുടുംബാംഗങ്ങൾക്ക് നൽകുന്ന വാക്കുകൾ പാലിക്കുക ഇതെല്ലം കുടുംബത്തിലുള്ള എല്ലാവരും ശ്രദ്ധിച്ചാൽ മികച്ച കുടുംബങ്ങളെ നമുക്ക് ലോകത്തിനു സമ്മാനിക്കാൻ സാധിക്കുമെന്നും ജോയ് ഇട്ടൻ പറഞ്ഞു.
വിഷുവും ഈസ്റ്ററും ഒരേ ദിവസം ആഘോഷിക്കുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയാണെന്നു റവ.സാമുവൽ ഗീവർഗീസ് ആശംസ സന്ദേശത്തിൽ അറിയിച്ചു. അമേരിക്കയിൽ വന്നു ജീവിക്കുന്ന മലയാളികളുടെ പുതു തലമുറ വെസ്റ്റേൺ ശൈലിയിലേക്ക് പോകാതെ ജീവിക്കുവാൻ മാതാപിതാക്കൾ ശ്രമിക്കണം. അവരെ അതിനു തയാറാക്കാൻ കുടുംബങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ഈസ്റ്റർ വിഷു ആശംസകൾ നേരുന്നതോടൊപ്പം എല്ലാവരെയും ഫൊക്കാന കേരളാ കോൺവെൻഷനിലേക്കും ക്ഷണിച്ചു. രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് ഇത്. 1975 ൽ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മായായി ആരംഭിച്ച ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ന് മറ്റു സംഘടനകൾക്ക് മാതൃക ആയി മാറിക്കഴിഞ്ഞതിന്റെ തെളിവായിരുന്നു ഈ ഒരുമിച്ചുള്ള ഈസ്റ്റർ വിഷു ആഘോഷങ്ങൾ ആന്റോ വർക്കി തന്റെ ഇൻട്രൊഡക്ഷനിൽ പറഞ്ഞു.
ട്രഷറര്‍ ബിപിന്‍ ദിവാകരന് എല്ലാവര്ക്കും നന്ദി പറഞ്ഞു, കലാപരിപാടികള്‍ക്ക് വൈസ് പ്രസിഡന്റ് ഷൈനി ഷാജന് നേത്രുത്വം നല്കി. ഗാനങ്ങള്‍: നിക്കോള്‍ മാത്യു, റെബേക്ക പ്രസാദ്, ആഞ്ജലിനാ എണ്ണച്ചേരില്‍, സാറാ പീറ്റര്‍. എം.ജി.എം സ്റ്റഡി സെന്റര്‍, നാട്യമുദ്രസ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ന്രുത്തങ്ങള്‍ അവതരിപ്പിച്ചു
ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളി, ജോൺ സി വർഗീസ്, ജോസ് എബ്രഹാം, ലീലാ മാരേട്ട് , ലൈസി അലക്സ്, ഷാജി എഡ്വേർഡ്, അലക്സ് മുരിക്കിനേനി, അലയുടെ പ്രസിഡന്റ് ജേക്കബ്, കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ ജോർജ്, മാധ്യമ പ്രവർത്തകരായ സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ്, വെസ്റ്റ് ചെസ്റ്റർ വൈസ്മെൻസ് ക്ലബ് പ്രസിഡന്റ് ജോസഫ് കുഞ്ഞമല തുടങ്ങി സമൂഹത്തിന്റെ വിവിധ രംഗത്തു പ്രവർത്തിക്കുന്ന വ്യക്തികൾ പങ്കെടുത്തു.
അസ്സോസിയേഷൻ പ്രസിഡന്റ് ടെറൻസൺ തോമസ്, സെക്രട്ടറി ആന്റോ വർക്കി, വൈസ് പ്രസിഡന്റ് ഷൈനി സാജൻ, ജോ സെക്രട്ടറി ലിജോ ജോൺ, ട്രഷറർ ബിബിൻ ദിവാകരൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീകുമാർ ഉണ്ണിത്താൻ, ബോർഡ് ഓഫ് ട്രസ്റ്റി ഡോ:ഫിലിപ്പ് ജോർജ്, ജോൺ സി വർഗീസ്, രാജൻ ജേക്കബ്, ചാക്കോ പി ജോർജ്, എം വി കുര്യൻ, കമ്മിറ്റി അംഗങ്ങൾ ആയ തോമസ് കോശി, ജോയ് ഇട്ടൻ, കൊച്ചുമ്മൻ ടി ജേക്കബ്, ഗണേഷ് നായർ, സുരേന്ദ്രൻ നായർ, ജനാർദ്ദൻ, ജോൺ തോമസ്, ജോൺ കെ മാത്യു, കെ ജെ ജോർജി, ജെ മാത്യൂസ് , എം.വി ചാക്കോ, രാജ് തോമസ്, എ വി വർഗീസ്, ഇട്ടൂപ്പ് ദേവസി,രാധാമണി നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
അസോസിയേഷന്റെ കുടുംബ സംഗമവും, ഈസ്റ്റർ വിഷു ആഘോഷങ്ങളും വലിയ വിജയമാക്കുവാന്‍ സഹായിച്ച വെസ്റ്റ്ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് ടെറൻസൺ അറിയിച്ചു .