ട്രബ്രൂക്ക്‌ഹെവന്‍: യു എസ് പ്രതിനിധി സഭയിലേക്ക് ജോര്‍ജിയാ സംസ്ഥാനത്ത് ഇന്ന്(ജൂണ്‍ 20) നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം.
6th കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കേരണ്‍ ഹണ്ടല്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോന്‍ ഒസോഫിനെ (30) 11000 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.
ട്രമ്പിന്റെ ഭരണത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍വ്വ തന്ത്രങ്ങളും പയറ്റിയെങ്കിലും, പ്രവചനങ്ങളെ കാറ്റില്‍ പറത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റ് നിലനിര്‍ത്തുകയായാിരുന്നു.
യു എസ് കോണ്‍ഗ്രസ്സിലേക്ക് ജോര്‍ജിയായില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ റിപ്പബ്ലിക്കന്‍ വനിതാ പ്രതിനിധിയാണ് കേരണന്‍.
1979 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്ന സീറ്റ് ഒഴിവ് വന്നത് ടോം പ്രൈസിനെ ട്രമ്പിന്റെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്.
ട്രമ്പിന്റെ നിലപാടുകളോടുള്ള വോട്ടര്‍മാരുടെ അനുകൂല പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് മെജോറട്ടി ലീഡര്‍ ഹേര്‍റയന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റിന്റെ ട്വിറ്ററില്‍ കേരണനെ അഭിനന്ദിക്കുന്ന സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here