മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനുള്ള ഷാരുഖ് ഖാന്റെ വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നീക്കി. 2012ൽ മുംബൈ – കൊൽക്കത്ത ഐപിഎൽ മൽസരത്തിനിടെ ജീവനക്കാരോട് തട്ടിക്കയറിയ ശേഷം സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതിനാണ് ഷാരൂഖിന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്.

ഐപിഎൽ 2012 സീസണിലെ കൊൽക്കത്ത- മുംബൈ ഇന്ത്യന്‍സ് മത്സരത്തിനുശേഷം നെറ്റ്‌റൈഡേഴ്‌സിന്റെ വിജയം ആഘോഷിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങാന്‍ ശ്രമിച്ച ഷാരൂഖിനെ സെക്യൂരിറ്റിക്കാര്‍ തടയുകയായിരുന്നു. ഷാരുഖ് മദ്യപിച്ചതിനാല്‍ ഗ്രൗണ്ടിലിറങ്ങാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തി ഈ പ്രശ്‌നം.

സംഭവദിവസം ഷാരൂഖ് നന്നായി മദ്യപിച്ചിരുന്നു. സെക്യൂരിറ്റിക്കാര്‍ അദ്ദേഹത്തെ തടഞ്ഞപ്പോള്‍ അവരെ തള്ളുകയും മോശമായ ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തുവെന്ന് താരത്തെ വിലക്കികൊണ്ടുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഷാരൂഖ് ഖാനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പോലീസിനും ബിസിസിഐയ്ക്കും പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here