
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ ഭൂചലനം. ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ് സംഭവം. തുടർന്ന് ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് ഇറങ്ങി റോഡിൽ നിന്നു. അബ്ബാസിയ, റിഗ്ഗഇ, ഫഹാഹീൽ, ഫർവാനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടു. സമൂഹമാധ്യമങ്ങൾ വഴി വാർത്ത പരന്നതോടെ ജനം ഭീതിയിലായി. രാത്രി വൈകിയും റോഡിൽ വൻ ജനക്കൂട്ടമാണ്. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തിെൻറ അനുരണനങ്ങളാണ് കുവൈത്തിൽ അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, റിക്ടർ സ്കെയിലിൽ എത്രയാണ് അനുഭവപ്പെട്ടതെന്ന് വ്യക്തമല്ല. ഒൗദ്യോഗികമായി ഭൂമികുലുക്കം സംബന്ധിച്ച് പ്രതികരണം വന്നിട്ടില്ല.