ന്യൂഡല്‍ഹി:ചാണകസോപ്പിന് പിന്നാലെ ഭാരതീയ ഇന്റര്‍നെറ്റ് ആരംഭിക്കാനുള്ള പദ്ധതികളുമായി ആര്‍.എസ്.എസ്. ആര്‍എസ്എസിന്റെ ഭാരതീയ ശിക്ഷണ്‍ മണ്ഡലിന്റെ ഭാഗമായ റിസര്‍ച്ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേഷനാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സാങ്കേതിക വിദ്യയെ ഭാരതീയവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നതെന്നാണ് ആര്‍എസ്എസ് വാദം.

ഇമെയില്‍ ഐ.ഡികള്‍, സെര്‍ച്ച് എഞ്ചിനുകള്‍ എന്നിവയ്ക്കു പുറമേ ഭാരതീയ ഡൊമൈനുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകുന്ന സ്ഥിതി വരണമെന്നും, മെയ്ഡ് ഇന്‍ ഇന്ത്യ സാങ്കേതികത ഉപയോഗിച്ചാലേ ഡാറ്റയ്ക്കു മേല്‍ നമുക്കും അവകാശം കൈവരിക്കാന്‍ കഴിയുകയുള്ളുവെന്നും ശിക്ഷണ്‍ മണ്ഡല്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ മുകുള്‍ കനിത്കര്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റിലെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ കൂടിയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിക്കിപീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ സെര്‍ച്ചു ചെയ്യുമ്പോള്‍ തന്നെ ആദ്യം ലഭിക്കുന്നത് പാശ്ചാത്യ വീക്ഷണത്തിലുള്ള കണ്ടന്റുകളാണ്. അത് മറ്റു ഭാഷകളിലേക്കും വ്യാപിപ്പിച്ചാല്‍ ഇന്ത്യയിലെ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ ലഭിക്കും കനിത്കര്‍ പറയുന്നു.

ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണിലൂടെ വില്‍ക്കുമെന്നായിരുന്നു ആര്‍എസ്എസ് അറിയിച്ചത്. ആര്‍ എസ് എസിന്റെ പിന്തുണയോടെ പ്രവര്‍ത്തിയ്ക്കുന്ന ദീന്‍ ദയാല്‍ ദാം ആണ് വിരവധി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്. ഉടന്‍ ഇവര്‍ പുറത്തിറക്കുന്ന ഉത്പന്നത്തില്‍ ചാണക സോപ്പ്, മോദി കുര്‍ത്ത,യോഗി കുര്‍ത്ത തുടങ്ങിയവയും ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here