തിരുവനന്തപുരം:ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാതെ സിപിഎം ഒളിച്ചുകളി തുടരുന്നു. ഇന്നലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ഇന്നത്തെ യോഗത്തില്‍ പരിഗണിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പി കെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന് കൈമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചരിക്കുന്നത്. മന്ത്രി എ കെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ഇതിന്മേല്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

ഞായറാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്്തത്. ചര്‍ച്ചയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പാര്‍ട്ടി വിലയിരുത്തി.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഇതുവരെ 1600 കോടിയോളം രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിച്ചത്.ഈ തുക ഉപയോഗപ്പെടുത്തി ദുരന്തബാധിതമേഖലകളില്‍ വീടുകള്‍ പൂര്‍ണമായി പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍മിക്കേണ്ടതുണ്ട്. പക്ഷെ ഇതിന് ഉദ്ദേശിക്കുന്നതിനേക്കാള്‍ ചെലവുണ്ടാകും. ഇതിനായി മന്ത്രിമാരെ വിദേശത്തയച്ച് പണം സ്വരൂപിക്കുന്നതിനുള്ള ചര്‍ച്ചകളും സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here