മുംബയ്: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇരുപത് പേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിട സമുച്ചയമാണ്‌ തകര്‍ന്നത്.ഇരുപത്തഞ്ചോളം പേർ‌ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവ‌‌ർത്തനം തുടരുന്നു. അപകടസമയത്ത് താമസക്കാർ ഉറങ്ങിക്കടക്കുകയായിരുന്നു. 21 ഫ്‌ളാറ്റുകളാണ് ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്1984ലാണ് ജിലാനി അപ്പാർട്ട്‌മെന്റ് നിർമിച്ചത്. കഴിഞ്ഞ മാസം റായ്ഗഡ് ജില്ലയിലെ മഹാഡില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here