തോമസ്  മാത്യു 

ചിക്കാഗോ:  ഓവർസീസ് കോൺഗ്രസിന്റെയും ഓവർസീസ് കേരളാ കോൺഗ്രസിന്റെയും സംയുക്ത നേതൃത്ത്വത്തിൽ  ഐ ഓ സി ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രഫസർ തമ്പി  മാത്യു വിന്റെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ ചിക്കാഗോ റീജിയൻ യൂ ഡി ഫ് ചെയര്‍മാന്‍ ആയി ശ്രീ സണ്ണി വള്ളിക്കളത്തിനെ തെരഞ്ഞടുത്തു .

കേരളത്തിൽ നടക്കുന്നുകൊണ്ടിരിക്കുന്ന പ്രാദേശിക തെരെഞ്ഞടുപ്പിൽ   പുത്തൻഉണർവുമായി യൂ ഡി ഫ് അതിന്റെ പ്രവർത്തനങ്ങൾക്ക് മുന്നണി നേതൃത്വത്തെ സജ്ജമാക്കിയിരിക്കുകയാണല്ലോ. ഇത്തരുണത്തിൽ ഇന്ത്യൻ ഓവർസീസ്  കോൺഗ്രസ്, ഓവർസീസ്കേരളാ കോൺഗ്രസ് തുടങ്ങിയ അമേരിക്കയിലെ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നതിനും തെരെഞ്ഞടുപ്പു പ്രവർത്ത നങ്ങളിൽ ഉത്തേജനം  നൽകുന്നതിനും യൂ. ഡി .ഫ് മുൻകൈ എടുക്കുന്നതാണ്.

പുതിയ സമവാക്യങ്ങളുടെ കേരളാ രാഷ്ട്രീയത്തിൽ യൂ ഡി ഫ് സ്ഥാനാർത്തികളെ നിരത്തുന്നു . ചില സ്ഥാപിത താൽപര്യക്കാർ മുന്നണി വിടുകയും കള്ളക്കടത്തും , അഴിമതിയും ,മോക്ഷവും മയക്കുമരുന്ന് വ്യാപാരവും,എല്ലാ സർക്കാർ പദ്ധതികളും കമ്മീഷൻ സ്വജന പക്ഷപാതം തുടങ്ങി സകല തുറകളിലും വികൃതമാക്കിയ ഇടതു മുന്നണിയുടെ ഭാഗമായി ചേരുകയും ചെയ്തപ്പോൾ  ജാനാതിപത്യം,മതേതരത്വം,സോഷ്യലിസം ,തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾക്കായി നിലനിൽക്കുന്ന ജാനവിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ടു യൂ ഡി ഫ് മുന്നണിയിൽ ഉറച്ചു നിന്ന് കൊണ്ട്  സജീവമായി തുടർന്നും പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. ഇന്ത്യയുടെ രക്ഷക്കും കേരളത്തിന്റെ പുരോഗതിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും അതിനോട് ചേർന്ന് നിൽക്കുന്ന ആശയ മുള്ളവർക്കും മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്നും യോഗം വിലയിരുത്തി.


 യോഗത്തിൽ ഐ ഒ സി യു,എസ്.എ) കേരളാ ചാപ്റ്റർ നാഷണൽ ചെയര്‍മാന്‍ തോമസ് പടന്നമാക്കൽ , നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ, നാഷണൽ സെക്രട്ടറി ജെസ്സി റിൻസി , ചിക്കാഗോ ചാപ്റ്റർ വൈസ് പ്രെസിഡണ്ട്മാരായ ജോസി കുരിശിങ്കൽ, ഹെറാൾഡ് ഫിഗേരെടോ,  ജനറൽ സെക്രട്ടറി ജോഷി വള്ളിക്കളം, ആന്റോ കവലക്കൽ നടരാജൻ കൃഷ്ണൻ,പ്രവീൺ തോമസ്, സജി കുരിയൻ ,ഓവർസീസ് കേരളാ കോൺഗ്രസ് ജെ ഭാരവാഹികളായ  ഷിബു മുളയാനികുന്നേൽ ,മാത്യു തട്ടാമറ്റം,ഷിബു അഗസ്റ്റിൻ  തുടങ്ങിയ പ്രമുഖ വ്യക്തികൾ അഭിനന്ദനം രേഖപ്പെടുത്തി

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഐ ഓ സി നാഷണൽ കോർ കമ്മിറ്റി അംഗമായ സന്തോഷ് നായർ ഉൾപ്പെടെ അനേകം പേര് നാട്ടിലേക്ക് പുറപ്പെട്ടുകഴിഞ്ഞത്‌ അഭിനന്ദനാർഹമാണ് .എല്ലാ മലയാളികളും തങ്ങളൂടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ജനക്ഷേമകരമായിരിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും യുഡിഎഫ്  സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കുവാൻ സഹായിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.    

 

LEAVE A REPLY

Please enter your comment!
Please enter your name here