ലോകത്തെ ഏറ്റും വലിയ ഷോയായ ദുബായ് എക്‌സ്‌പോ 2020 കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നിരവധിയാളുകള്‍ക്ക് പ്രതീക്ഷയാകുന്നു. ടൂര്‍ ഗൈഡ്‌സും ബഗ് ഡ്രൈവര്‍മാരുമടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് ഷോയുടെ ഭാഗമായി ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് ഇവര്‍ പറയുന്നത്.

ആദ്യമായി ഷോയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചവര്‍ ലോകത്തിലെ ഏറ്റവും വലിയ ഷോ തങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചുവെന്ന് സന്തോഷത്തോടെ പറയുന്നു. ‘എക്‌സ്‌പോയില്‍ ജോലി ചെയ്യുന്നത് ഒരു പദവിയാണെന്ന് കാമറൂണില്‍ നിന്ന് എമിറേറ്റില്‍ എത്തിയ മത്യാസ് പറഞ്ഞു. ദീര്‍ഘനാളായി ജന്മനാട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നുവെങ്കിലും കോവിഡിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മത്യാസ് ഒരു വര്‍ഷത്തിലേറെയായി തൊഴില്‍ രഹിതനായിരുന്നു.

പിന്നീട് ദുബായ് എക്‌സ്‌പോ തുടങ്ങിയപ്പോള്‍ ഒരു ഏജന്‍സി വഴി ജോലിക്കായി അപേക്ഷിക്കുകയായിരുന്നു. താന്‍ പോകാന്‍ ആഗ്രഹിച്ച ഒരു നഗരത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ഷോയുടെ ഭാഗമായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചുവെന്നത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് മത്യാസ് പറയുന്നു. എക്‌സ്‌പോ ശരിക്കും രക്ഷകനായിരുന്നുവെന്നാണ് കെനിയന്‍ പൗരനായ റാന്‍ഡി പറയുന്നത്.

കോവിഡ് പാന്‍ഡമിക് ആഗോള ഹോസ്പിറ്റാലിറ്റി വ്യവസായത്തെയും ദോഷകരമായി ബാധിച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടവരിലൊരാളാണ് റാന്‍ഡി. പിന്നീട് കെനിയന്‍ നഗരമായ മൊംബാസയില്‍ നിന്ന്, കുടുംബം പോറ്റാന്‍ അദ്ദേഹം സീഷെല്‍സിലേക്ക് വരികയായിരുന്നു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ദുബായ് എക്‌സ്‌പോയിലേക്ക് അപേക്ഷിച്ചത്. എക്‌സ്‌പോ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും റാന്‍ഡി പറഞ്ഞു.

അടുത്ത ആറ് മാസത്തേക്ക് എക്‌സ്‌പോ പരമാവധി പ്രയോജനപ്പെടുത്താന്‍ പോവുകയാണെന്ന് ബഗ്ഗി ഡ്രൈവര്‍ കരണ്‍ജീത് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധി സമയത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് ദുബായ് എക്‌സ്‌പോ ഒരു പ്രതീക്ഷയായിരുന്നുവെന്നും കരണ്‍ജിത് പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നുള്ള ഷെഹ്‌സാദ് റാസ യുഎഇയിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുകയായിരുന്നു.എയര്‍പോര്‍ട്ട് ബസിന്റെ ഡ്രൈവറായ റാസയ്ക്ക് പാന്‍ഡമിക്കിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു. എക്‌സ്‌പോയില്‍ ലഭിച്ച ജോലി യുഎഇയിലെ മെച്ചപ്പെട്ട ജീവിതത്തിന്റെ തുടക്കം മാത്രമാണെന്ന് വിശ്വസിക്കുന്നുവെന്ന് റാസ പറഞ്ഞു.

എക്‌സ്‌പോയിലെ സന്ദര്‍ശകരുടെ എണ്ണമനുസരിച്ച്, ദുബായ് വലുതും മികച്ചതുമായി വളരുമെന്ന് വിശ്വസിക്കാമെന്ന് നിരവധി ഭാഷകള്‍ സംസാരിക്കുന്ന ടൂര്‍ ഗൈഡ് സമേഹ് സാലിഹ് പറഞ്ഞു, എക്‌സ്‌പോയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ അനുഗ്രഹീതനാണ്. എനിക്ക് ഇറ്റാലിയന്‍, അറബിക്, റഷ്യന്‍, ഇംഗ്ലീഷ് എന്നിവയില്‍ ആളുകളുമായി ആശയവിനിമയം നടത്താന്‍ കഴിയും.എല്ലാ വംശത്തിലും ഭാഷയിലുമുള്ള ആളുകള്‍ എക്‌സ്‌പോ സന്ദര്‍ശിക്കുന്നു, അവരെ കണ്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here