ജയ്പൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം. രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് ഭാവിയിൽ ബിജെപിയിൽ ചേരുമെന്ന് അബ്ദുള്ളക്കുട്ടി പരാമർശം നടത്തിയതാണ് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

സച്ചിൻ പൈലറ്റ് ഒരു നല്ല നേതാവാണെന്നും അദ്ദേഹം ഭാവിയിൽ ബിജെപിയിൽ ചേരുമെന്നാണ് താൻ വിചാരിക്കുന്നതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം.

അബ്ദുള്ളക്കുട്ടിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും ആർഎസ്എസിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസിനെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്ന് കോൺഗ്രസ് മുൻ വക്താവ് സൗദിഖ് ചൗഹാൻ പറഞ്ഞു.
സച്ചിൻ പൈലറ്റിന്റെ കാര്യക്ഷമതയിൽ രാജസ്ഥാനിലെ ജനങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൗഹാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here