പുതിയ ഫണ്ട് ഓഫര്‍ 2021 ഒക്ടോബര്‍ 18 മുതല്

മുഖ്യസവിശേഷതകള്‍:

·        ഫാര്ആരോഗ്യ സേവന മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്ഡഡ് ഇക്വിറ്റി പദ്ധതിയാണ് ഐടിഐ ഫാര് ആന്റ് ഹെല്ത്ത് കെയര്‍.

ദീര്ഘകാലാടിസ്ഥാനത്തില്‍ മൂലധന നേട്ടം ലക്ഷ്യമിടുന്നവര്ക്ക് പദ്ധതി അനുയോജ്യം

മുംബൈ: 2019 ഏപ്രിലില്‍ പ്രവര്ത്തനം ആരംഭിച്ച ഐടിഐ മ്യൂചല്‍ ഫണ്ട് 13 മുഖ്യധാരാ മ്യൂചല്‍ ഫണ്ട് പദ്ധതികളാണ് നിക്ഷേപകര്ക്കായി അവതരിപ്പിച്ചിട്ടുള്ളത്.  മികച്ച ധനപിന്തുണയുള്ള പരമ്പരാഗത ബിസിനസ് ഗ്രൂപ്പിന്റെ പിന്തുണയാണ്  അസറ്റ് മാനേജുമെന്റ് കമ്പനിക്കുള്ളത്.  നിക്ഷേപകര്ക്കായി ദീര്ഘകാല നിക്ഷേപ അനുഭവങ്ങള്‍ സൃഷ്ടിക്കും വിധം ഭരണ സംവിധാനംജനങ്ങള്‍, പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഉറപ്പാക്കാന്‍ ഗ്രൂപിനായിട്ടുണ്ട്.  2021 ആഗസ്ററിലെ കണക്കുകള്‍ പ്രകാരം  ഫണ്ട് ഹൗസ് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2000 കോടി രൂപ കടന്നിട്ടുണ്ട്.

2021 
ആഗസ്റ്റ് 31-ലെ ആകെ 2034 കോടി രൂപയില്‍ 1460 കോടി രൂപ ഓഹരികളിലെ ആസ്തികളായിരുന്നുഹൈബ്രിഡ് പദ്ധതികളില്‍ 230 കോടി രൂപയും കടപത്ര വിഭാഗത്തില്‍ 344 കോടി രൂപയും ആയിരുന്നുഭൂമിശാസ്ത്രാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഏറ്റവും വലിയ അഞ്ചു പട്ടണങ്ങളിലായാണ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികളില്‍ 42.88 ശതമാനം.  അടുത്ത പത്തു പട്ടണങ്ങള്‍ 24.18 ശതമാനവും അതിനു ശേഷമുള്ള 20 പട്ടണങ്ങള്‍ 16.03 ശതമാനവും തുടര്ന്നുള്ള 75 പട്ടണങ്ങള്‍ 13.28 ശതമാനവും മറ്റുള്ളവ 3.63 ശതമാനവും ആസ്തികള്‍ നല്കിയിട്ടുണ്ട്.  
ഐടിഐ മ്യൂചല്‍ ഫണ്ട് ഐടിഐ ഫാര് ആന്റ് ഹെല്ത്ത്കെയര്‍ പദ്ധതിയുടെ അവതരണം പ്രഖ്യാപിച്ചിട്ടുണ്ട്പുതിയ ഫണ്ട് ഓഫര്‍ 2021 ഒക്ടോബര്‍ 18 മുതല്‍ 2021 നവംബര്‍ ഒന്നു വരെയാണ്കുറഞ്ഞത് അയ്യായിരം രൂപയ്ക്കും തുടര്ന്ന് ഓരോ രൂപയുടെ ഗുണിതങ്ങള്ക്കും അപേക്ഷിക്കാം.  പ്രദീപ് ഗോഖ്ലെയും രോഹന്‍ കോര്ഡെയും സംയുക്തമായായിരിക്കും പദ്ധതി മാനേജു ചെയ്യുക.

ഫാര്ആരോഗ്യ സേവന മേഖലകളിലായിരിക്കും പദ്ധതിയുടെ നിക്ഷേപം.  നിഫ്റ്റി ഹെല്ത്ത് കെയര്‍ ടോട്ടല്‍ റിട്ടേണ്‍ സൂചികയായിരിക്കും അടിസ്ഥാനം.

കോവിഡ് 19 മഹാമാരി ഇന്ത്യന്‍ ഫാര് മേഖലയ്ക്ക് പുതിയൊരു ഉണര്വ്വു നല്കിയിരിക്കുകയാണെന്ന് പുതിയ എന്എഫ്ഒയുടെ പുറത്തിറക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ഐടിഐ മ്യചല്‍ ഫണ്ട് സിഇഒയും ചീഫ് ഇന്വെസ്റ്റ്മെന്റ് ഓഫിസറുമായ ജോര്ജ്ജ് ഹെബെര്‍ ജോസഫ് പറഞ്ഞു.  മികച്ച ഗവേഷണ പിന്ബലമുള്ള നിക്ഷേപ പ്രക്രിയ സ്വീകരിച്ചു കൊണ്ട് നിക്ഷേപകര്ക്ക് സവിശേഷമായ നിക്ഷേപ അനുഭവം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഐടിഐ ഫാര് ഹെല്ത്ത്കെയര്‍ പദ്ധതിക്ക് ആത്മവിശ്വാസമുണ്ട്.  സുരക്ഷയുടെ മാര്ജിന്‍, ഗുണമേന്മയുള്ള ബിസിനസ്കുറഞ്ഞ ലിവറേജ് എന്നിങ്ങനെയുള്ള എസ്ക്യുഎല്‍ നിക്ഷേപ തന്ത്രമാണ് ഫണ്ട് ഹൗസ് പിന്തുടരുന്നത്തങ്ങളുടെ നിക്ഷേപകര്ക്ക് അതിലൂടെ ഉന്നതമായ നിക്ഷേപ അനുഭവം ലഭ്യമാക്കുകയും ചെയ്യും.

ചുരുങ്ങിയ കാലത്തിനുള്ളില്‍  എഎംസി വിതരണക്കാരുടെ ശക്തമായ ശൃംഖലയും സ്വന്തം ഓഫിസ് ശൃംഖലയുമാണ് രാജ്യത്ത് വിപുലമായി സൃഷ്ടിച്ചിട്ടുള്ളത്നിലവില്‍ രാജ്യത്ത് 27 ശാഖകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here