മുംബൈ, ഓഗസ്റ്റ് 04, 2023: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് സാഹസികമായി പുതിയ നീക്കത്തിന് തുടക്കമിട്ടു. 5.6 ദശലക്ഷം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത IL TakeCare ആപ്പാണ് നൂതനമായ കാമ്പയിന് പ്രചാരമേകിയത്. ലോകത്തിന് പുറത്തുള്ള യാത്രയിലേക്ക് ഈ പുതിയ പരസ്യ കാമ്പയിന്‍ നമ്മെ കൊണ്ടുപോകുന്നു. ചൊവ്വയിലേയ്ക്കുതന്നെ. വാങ്ങല്‍, പുതുക്കല്‍, ക്ലെയിം എന്നിവക്കും അപ്പുറമാണ് ആപ്പ്. ആരോഗ്യം സംബന്ധിച്ച സുപ്രധാനമായ കാര്യങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സമഗ്ര അപ്ലിക്കേഷനാണിത്. ഫേസ് സ്‌കാന്‍ പോലുള്ള നൂതന സവിശേഷതകളുമുണ്ട്. വീഡിയോവഴിയുള്ള ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, പോഷകാഹാര വിഗഗ്ധരുമായുള്ള ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, മാനസീകാരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടാന്‍ അവസരം, വെള്ളം കുടിക്കാനുള്ള ഓര്‍മപ്പെടുത്തല്‍, സ്റ്റെപ്പ് അപ് ചാലഞ്ചും അതിലേറെയും ആപ്പ് നല്‍കുന്നു. ‘ലോകത്തിന് പുറത്ത്’ എന്ന ആശയമാണ് IL TakeCare ആപ്പ് മുന്നോട്ടുവെക്കുന്ന ആശയം.

ചൊവ്വയിലെ ശാസ്ത്രജ്ഞന്റെനും ബഹിരാകാശ യാത്രികനും കേന്ദ്ര കഥാപാത്രങ്ങളായുള്ള ഫിലിമും നാല് ഷോര്‍ട്ട് ഫിലിമുകളുമുള്ള ഡിജിറ്റല്‍ കാമ്പയിന്‍. ചൊവ്വയില്‍ പര്യവേഷണം നടത്തുമ്പോള്‍ ഒരു ബഹിരാകാശ യാത്രികന്‍ ആപ്പ് പ്രയോജനപ്പെടുത്തുന്നതിനെയാണ് ഫിലിമുകള്‍ ചിത്രീകരിക്കുന്നത്. ആരോഗ്യവാനായിരിക്കാന്‍ ഒരു ബട്ടന്‍ ക്ലിക്കിലൂടെ IL TakeCare ആപ്പിനെ ആശ്രയിക്കുന്നു. പ്രത്യേക ചിത്രീകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ എങ്ങനെ കഴിയുമെന്ന് തെളിയിക്കുകയെന്ന ലക്ഷ്യമാണ് ഐസിഐസിഐ ലൊംബാര്‍ഡിനുള്ളത്. തടസ്സരഹിത ആപ്പ് അനുഭവം പ്രദാനം ചെയ്യുന്നു.

‘ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെന്ന നിലയില്‍ ഇന്ത്യക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഞങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. അതാണ് ഞങ്ങളുടെ മുന്‍നിര ആപ്പായ IL TakeCare  ന് പിന്നിലെ വഴികാട്ടിയായ ആശയം. നിലവിലുള്ള ഉപഭോക്താക്കളാണോ അല്ലയോ എന്ന് പരിഗണിക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നു. ഞങ്ങളുടെ ഉപഭോക്തൃ അടിത്തറയുടെ പ്രധാനഭഗവും നിലവിലുള്ള പോളിസ ഹോര്‍ഡര്‍മാര്‍മാത്രമല്ല, മറ്റുള്ളവരും ഉള്‍പ്പട്ടതാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കേവലം ഇടപാടുകള്‍ക്കപ്പുറം ക്ഷേമത്തിനും സംരക്ഷണത്തിനുമായി നിലകൊള്ളുന്ന സമഗ്രമായ പ്ലാറ്റ്‌ഫോം ഞങ്ങള്‍ സൃഷ്ടിച്ചു. ഉപഭോക്താക്കളുടെ ജീവിത സമ്പന്നമാക്കുന്ന ആപ്പ് നിരന്തരം നവീകരിക്കുകയും പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് വേണ്ട സുപ്രധാനമായ കാര്യങ്ങള്‍, 24X7 ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഡയറ്റീഷ്യന്‍, മാനസീകാരോഗ്യ വിഗദ്ധന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച,ഫിറ്റ്‌നസ്- ഫാര്‍മസി-ആംബുലന്‍സ് സേവനങ്ങള്‍ എന്നിവയും ഫേസ് സ്‌കാന്‍ പോലുള്ള ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സിനിമകള്‍ക്കായി ഒഗില്‍വിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. കൂടാതെ, ഐഎല്‍ ടെക്ക്‌കെയര്‍ ആപ്പ് ഒരു ഇന്‍ഷുറന്‍സ് ആപ്പ് മാത്രമല്ല, ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതുമാണെന്ന് കാണിക്കുന്നതിനുള്ള ചിത്രീകരണവും എല്ലാവരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം സിഎസ്ആര്‍ മേധാവി ഷീന കപൂര്‍ പറഞ്ഞു.

‘ ഐഎല്‍ ടേക്ക് കെയര്‍ ആപ്പ് പോലെ നൂതനവും ഉപയോഗപ്രദവുമായ ഉത്പന്നം വാഗ്ദാനം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ ആളുകളെ സാഹയിക്കും. കൂടുതല്‍ ആളുകള്‍ ഇതിനെക്കുറിച്ച് അറിയുകയും പ്രയോജനം ചെയ്യുകയും ചെയ്യും. അതിന് ഞങ്ങളുടെ കാമ്പയിന്‍ ആകര്‍ഷകമാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഈ ലോകത്തിന് പുറത്ത് ചൊവ്വയെ ആധാരമാക്കാന്‍ തീരുമാനിച്ചത്. എല്ലാവരും ആരോഗ്യത്തോടെയായിരിക്കാന്‍ സഹായിക്കുന്നതെങ്ങനെയെന്നതിന്റെ പ്രവര്‍ത്തനരീതിയും ആപ്പ് നല്‍കുന്നുഎന്നതാണ് സവിശേഷത’ ഒഗില്‍വി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍മാരായ തല്‍ഹ ബിന്‍ മൊഹ്‌സിനും മഹേഷ് പരബും പറഞ്ഞു.

പുതിയതും നിലവിലുള്ളതുമായി ഉപയോക്താക്കളെ ആപ്പ് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌കെയര്‍ എന്നിവയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയെന്നതുമാണ് ഐസിഐസിഐ ലൊംബാര്‍ഡിന്റെ പുതിയ വിപണന സംരംഭത്തിന്റെ ലക്ഷ്യം.മികച്ചതും നൂതനവുമായ സേവനങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാലയളവില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനുള്ള കമ്പനിയുടെ സമര്‍പ്പണത്തിന് തെളിവാണ് ആപ്പ്. ഇന്‍ഷുറര്‍ എല്ലായിപ്പോഴും ഉപഭോക്തൃകേന്ദ്രീകൃതമാണ്. ഉത്പന്ന ഓഫറുകള്‍ മുതല്‍ മൊബൈല്‍ ആപ്പുകള്‍വരെയുള്ള അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ബിസിനസിന്റെ അടിത്തറ ശക്തമാക്കുന്നതില്‍ വിജയിച്ചു. അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും മികച്ച നിലയില്‍ കമ്പനിയുടെ പ്രശസ്തി നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിന്‍.


ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ ഫേസ് സ്‌കാന്‍, മെറ്റല്‍ വെല്‍ബിയിങ്, ഐഎല്‍ ഹലോ ഡോക്ടര്‍, ചാറ്റ് വിത്ത് എക്‌സ്‌പെര്‍ട്ട്, വാട്ടര്‍ റിമൈന്‍ഡര്‍, സെറ്റ് അപ് ചലഞ്ച്, മറ്റ് വെല്‍നെസ് ഫീച്ചറുകള്‍ എന്നിങ്ങനെ ഒന്നിലധികം സവിശേഷതകളിലൂടെ അവരുടെ ആരോഗ്യയാത്രയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആപ്പ് ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. വ്യക്തിഗത ആരോഗ്യ ഡാഷ്‌ബോര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യസ്ഥിതി എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ആരോഗ്യ പാരമീറ്ററുകള്‍ നിരീക്ഷിക്കാനും വെല്‍നെസ് ലക്ഷ്യങ്ങള്‍ സജീകരിക്കാനും കഴിയും. തടസ്സങ്ങളില്ലാതെ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. വീടുകളിലിരുന്നുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് വൈദ്യോപദേശം തേടാനും കുറിപ്പടികള്‍ ലഭിക്കാനും യോഗ്യരായ ഡോക്ടര്‍മാര്‍ വഴി കഴിയുന്നു. ആരോഗ്യ പരിശോധനകള്‍ സൗകര്യപ്രദമായി ഷെഡ്യൂള്‍ ചെയ്യുന്നതിനും കഴിയും. ആരോഗ്യ സംബന്ധിയായ നുറുങ്ങുകളും വിദഗ്ധരില്‍നിന്നുള്ള ലേഖനങ്ങളും ലഭിക്കും. അടിയന്തര സേവനങ്ങളും തേടാം. ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകള്‍ വാങ്ങാനും പുതുക്കാനും ക്ലെയിമുകള്‍ തീര്‍പ്പാക്കാനും കഴിയും. ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഐഎല്‍ ടെക്ക് കെയര്‍ ആപ്പ്, പരമ്പരാഗത ഇന്‍ഷുറന്‍സ് ഓഫറുകള്‍ക്കപ്പുറം, ആരോഗ്യ മാനേജുമെന്റിന് സജീവവും സമഗ്രവുമായ സമീപനം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരവും സന്തുഷ്ടവുമായ ഉപഭോക്തൃ അടിത്തറ പരിപോഷിപ്പിക്കുകയും ചെയ്യുന്ന ശക്തമായ ഉത്പന്നമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here