കര്‍ണാടകയിലെ മൈസൂരിൽ ഭര്‍ത്താവ് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ തന്നെ ചെറിയ സംശയത്തിന്റെ പേരിലാണ് ടൊയ്‌ലറ്റ് പോലുമില്ലാത്ത മുറിയില്‍ ഭാര്യയെ പൂട്ടിയിട്ടത്. സന്നലയ്യ എന്നയാളാണ് തന്റെ ഭാര്യ സുമയോട് കൊടുംക്രൂരത ചെയ്തത്.

സന്നലയ്യയുടെ മൂന്നാം ഭാര്യയായ സുമയെ മൂന്ന് പൂട്ടുകള്‍ ഇട്ട് പൂട്ടിയ മുറിയിലാണ് പ്രതി താമസിപ്പിച്ചിരുന്നത്. വീടിന് പുറത്തുള്ള ശുചിമുറി ഉപയോഗിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. മുറിയ്ക്കുള്ളില്‍ ഒരു ബക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സ്ത്രീയുടെ വിസര്‍ജ്യങ്ങള്‍ ഇയാള്‍ തന്നെ പുറത്തുകൊണ്ടുപോയി കളയും. രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും ശ്രമിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനും ഇയാള്‍ അനുവദിച്ചിരുന്നില്ല.

ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. മക്കളോട് അധികം സംസാരിക്കാനും സുമയെ അനുവദിച്ചിരുന്നില്ല. മക്കളോടൊപ്പം രാത്രി ഉറങ്ങാന്‍ പോലും അനുവാദം തന്നിരുന്നില്ലെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. മക്കളെ ചെറിയ ജനാലയിലൂടെ അല്‍പനേരം കാണാന്‍ മാത്രമേ സമ്മതിച്ചിരുന്നൂള്ളൂ എന്നും സുമ പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here