ന്യൂഡല്‍ഹി: മെയ് 26-ന് പ്രധാനമന്ത്രി പദത്തില്‍ രണ്ട് വര്‍ഷം തികയ്ക്കുന്ന നരേന്ദ്രമോദിയെ മാതാവ് ഹീരാബെന്‍ മോദി സന്ദര്‍ശിച്ചു. 

അധികാരം ഏറ്റെടുത്ത ശേഷം മോദി പലതവണ അമ്മയെ ഗുജറാത്തിലെത്തി സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഹീരാബെന്‍ ഡല്‍ഹിയിലേക്ക് വരുന്നത് ഇതാദ്യമായാണ്. 

7 റേസ് കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ മകനൊപ്പം സമയം ചിലവിട്ട ശേഷം ഹീരാബെന്‍  ഗുജറാത്തിലേക്ക് തിരിച്ചു പോയി. 

അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ട മോദി തന്നെയാണ് ഹീരാബെന്റെ സന്ദര്‍ശനവാര്‍ത്ത ലോകത്തെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here