മൊഹാലി: ഐ.പി.എല്ലിൽ ജൈത്രയാത്ര തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് എട്ടാം ജയം. എതിരാളികളായ പഞ്ചാബ് ഉയർത്തിയ 180 റൺസിന്റെ ശക്തമായ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് രണ്ടു പന്ത് ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 12 മത്സരങ്ങളിൽ നിന്ന് എട്ടാം തോൽവിയോടെ പഞ്ചാബ് ഏതാണ്ട് പ്ളേ ഓഫിൽ നിന്ന് പുറത്തായി . എന്നാൽ ഇന്നത്തെ ജയത്തോടെ ഹൈദരാബാദ് ഒന്നാം സ്ഥാനം നിലനിർത്തി. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഹൈദരാബാദിന് പ്ളേ ഓഫിൽ കളിക്കാനാകുമെന്നാണ് വിലയിരുത്തൽ.

സ്‌കോർ: കിങ്സ് ഇലവൻ പഞ്ചാബ് – 20 ഓവറിൽ നാലിന് 179. സൺറൈസേഴ്സ് ഹൈദരാബാദ് – 19.4 ഓവറിൽ മൂന്നിന് 183.

LEAVE A REPLY

Please enter your comment!
Please enter your name here