കൊൽക്കത്ത: ബംഗാളിൽ തുടർച്ചയായ രണ്ടാം തവണയും മമതാ ബാനർജി അധികാരം നിലനിറുത്തി കരുത്ത് തെളിയിച്ചു. 294 അംഗ സഭയിൽ 215 സീറ്റും നേടിയാണ് മമതയുടെ തേരോട്ടം. മമതയെ വീഴ്‌ത്താൻ പ്രാദേശിക സഖ്യമുണ്ടാക്കി മത്സരിച്ച കോൺഗ്രസിനും സി.പി.എമ്മിനും കാര്യമായി ഒന്നും ചെയ്യാനായില്ലെന്നതും ശ്രദ്ധേയമായി. കോൺഗ്രസ് 44 സീറ്റിലും ഇടതുപക്ഷം 27 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ബി.ജെ.പിക്ക് ഏഴ് സീറ്റ് മാത്രമാണ് നേടാനായത്.

2011ൽ 184 സീറ്റ് നേടി ഇടതുപക്ഷത്തിന്റെ 34 വർഷത്തെ ഭരണം അവസാനിപ്പിച്ച് ബംഗാൾ പിടിച്ചെടുത്ത മമതയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ഇതാദ്യമായാണ് 200 സീറ്റിന് മുകളിൽ നേടുന്നത്.

27ന് താൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് മമതാ ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസിൽ ഒരിക്കൽ കൂടി വിശ്വാസം അർപ്പിച്ച ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നതായും മമത പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here