സുദീര്‍ഘമായ അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ ത്യാഗോജ്വലമായ ഒരു പ്രവര്‍ത്തിയുമായി “ക്ലാപ് വോളിബോള്‍’ ഉദയംകൊണ്ടു. സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് വൈദ്യസഹായത്തിന് കൂട്ടായ്മ വേണ്ടിവന്നപ്പോള്‍ കേരളത്തിലേയും ആന്ധ്രാപ്രദേശിലേയും ചില സുഹൃത്തുക്കള്‍ കയ്യോടുകൈയ്യും മെയ്യോടു മെയ്യുമായി ഒരു കൂട്ടായ്മയ്ക്ക് ബീചാവാപം നല്‍കി. ക്ലാപ് (CLAP). CL കേരളവും AP ആന്ധ്രാപ്രദേശും പ്രതിനിധീകരിക്കുന്നു. പ്രിയ സുഹൃത്തിന് ധനസഹായം എത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഒരു ശക്തമായ ധാര്‍മ്മിക തീരുമാനത്തിലെത്തുവാന്‍ ആ സംഭവം ഈ കൂട്ടായ്മയ്ക്ക് വഴിമരുന്നായി. ഇന്ത്യന്‍ വംശജരുടെ ഏറ്റവും വലിയ വടക്കേ അമേരിക്കന്‍ വോളിബോള്‍ മത്സരം നടത്തുകവഴി, പേരും പ്രശസ്തിയുമല്ല അവര്‍ ആഗ്രഹിച്ചത്.

നിരന്തരവും നിതാന്തവുമായ വൈദ്യസഹായം അശരണരിലും ആലംബഹീനരിലും ആര്‍ത്തന്മാരിലുമെത്തിക്കുക. ആ വ്രതവാഗ്ദാനം – ക്ലാപ് വോളിബോള്‍ ഇന്നും തുടരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലൂടെ തുടര്‍ന്ന ആ പുണ്യകര്‍മ്മത്തിലെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായം 2016 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു. ഏകദേശം അഞ്ചുലക്ഷത്തില്‍പ്പരം രൂപ സംഘടിപ്പിച്ച് ഇരുപതില്‍പ്പരം വൃക്കരോഗികള്‍ക്ക് രക്തശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗമൊരുക്കി.

സെപ്റ്റംബര്‍ ഒമ്പതിന് തൃപ്പന്നൂര്‍ എന്ന കുഗ്രാമത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആ തുകകളും മറ്റു സംഭാവനകളും അവര്‍ക്ക് കൈമാറി. കേരള മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി.സി. കബീര്‍ ആയിരുന്നു സംഭാവനകള്‍ വിതരണം ചെയ്തത്. ചടങ്ങിനു മുമ്പ് ക്ലാപ് വോളിബോളിനെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം മാനവീകതയുടെ ധര്‍മ്മച്യുതി തൊട്ടുതീണ്ടാത്ത പ്രവര്‍ത്തനത്തെ ഉച്ഛൈസ്ഥരം പ്രഘോഷിക്കുന്ന ഒരു പ്രസ്ഥാനമാണ് ക്ലാപ് വോളിബോള്‍ എന്നു പ്രശംസിച്ചു.

ഈവര്‍ഷം വീണ്ടും ഡിസംബര്‍ മാസത്തില്‍ ക്ലാപ് കാരുണ്യകടലായി കേരളത്തിലെത്തുന്നു. “നിങ്ങളില്‍ ചെറിയവന് നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ എനിക്കാണ് ചെയ്യുന്നത്’ എന്ന സന്ദേശവുമായി….

കൂടുതല്‍ വിവരങ്ങള്‍ക്ക്: Clapvollyball.com

CLAP_pic1 CLAP_pic2

LEAVE A REPLY

Please enter your comment!
Please enter your name here