ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി പെയ്‌സ് ഗാര്‍ഡനിലെ സ്വസവതിയില്‍ ചികിത്സയിലായിരുന്നു ജയലളിത. കടുത്ത പ്രമേഹരോഗിയായ ജയലളിതയുടെ വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ വളഷാക്കിയിരിക്കുന്നത്. ഇപ്പോള്‍ ചികിത്സയില്‍ കിടക്കുന്ന അപ്പോളോ ആശുപത്രിയില്‍ നിന്നും ജയലളിതയെ സിങ്കപ്പൂരിലെ സ്വകാര്യ ആശുപത്രില്‍ ഇന്ന് കൊണ്ടുപോകുമെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ജയലളിതയുടെ പ്രിയശിഷ്യനായ പനീല്‍ശെല്‍വം ഒപ്പമുണ്ട്. അമ്മയ്ക്ക് വേണ്ടി എ. ഐ. ഡി. എം. കെ പ്രവര്‍ത്തകര്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തി. അതേസമയം ജയലളിതയുടെ അഭാവത്തില്‍ എ. ഐ.ഡി. എം. കെയില്‍ വടംവലി തുടങ്ങി. പനീര്‍ശെല്‍വത്തോട് ജയലളിതക്കുള്ള മമതയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്.
മുമ്പ് എം.ജി. ആറിന് അസുഖം ബാധിച്ചപ്പോഴും എ. ഐ. ഡി. എം. കെയില്‍ അധികാരവടംവലിയുണ്ടായിരുന്നു. ഈ അധികാരവടംവലിയുടെ കേന്ദ്രം ജയലളിതയുമായിരുന്നു. ഇപ്പോള്‍ ജയലളിതയ്ക്ക് അസുഖമുണ്ടായപ്പോഴും അധികാരവടംവലി തുടങ്ങിയിരിക്കുകയാണ്. ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് ഡി. എം. കെ നേതാവ് കരുണാനിധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here