ബാംഗളൂര്‍: ഇന്ത്യ പാമ്പുകളുടേയും പാമ്പാട്ടികളുടേയും നാടാണെന്ന വിദേശികളുടെ ആരോപണത്തിന് ഇതാ മറ്റൊരു തെളിവുകൂടി. ബാംഗളൂരിനു സമീപം ഒരു ഗ്രാമത്തില്‍ പാമ്പു കടിയേറ്റ് മരിച്ചയാളെ ജീവിപ്പിക്കാന്‍ പാമ്പാട്ടിയുടെ ശ്രമിക്കുന്നത് ലോകമെമ്പാടും മാധ്യമങ്ങള്‍ വാര്‍ത്തയായിരിക്കുകയാണ്. പാമ്പാട്ടിയുടെ ശ്രമം വിജയിക്കില്ലെന്ന് മനസിലായപ്പോള്‍ ഒടുവില്‍ വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് സംസ്‌കരിക്കാന്‍ അനുമതി നല്‍കി.

ആവ്‌റോളിയിലെ രുദ്രപ്പ പിജോളിയാണ് (24) മരിച്ചത്. തന്റെ ട്രാക്ടര്‍ ടാര്‍പോളിന്‍ കൊണ്ടു മൂടുമ്പോള്‍ കൈയില്‍ എന്തോ കടിച്ചു. വല്ല കീടവുമാണെന്ന് കരുതി അവഗണിച്ചു, അത്താഴം കഴിച്ച് ഉറങ്ങുകയും ചെയ്തു. രാത്രി രണ്ടു മണിയോടെ അസഹ്യമായ വേദനയോടെ ഉണര്‍ന്ന് ഛര്‍ദ്ദിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരം ഉപ്പില്‍ പൊതിഞ്ഞാല്‍ ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഒരു പാമ്പാട്ടി പറഞ്ഞ പ്രകാരം അങ്ങനെ ചെയ്തു. ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. തുടര്‍ന്ന് പോലീസ് ഇടപെട്ട് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here