നിരോധിത നോട്ട് കൈവശം വയ്ക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കി പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. പത്തിലധികം നിരോധിത നോട്ടുകള്‍ സൂക്ഷിച്ചാല്‍ 10,000 രൂപയോ, അല്ലെങ്കില്‍ പിടിക്കപ്പെട്ട തുകയുടെ അഞ്ചിരട്ടിയോ (ഏതാണോ വലുത് അത്) പിഴയിടും. നിയമത്തില്‍ ഫെബ്രുവരി 27 നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചത്.

നോട്ട് നിരോധന കാലയളവില്‍ (2016 നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെ) വിദേശത്തുണ്ടായിരുന്നവര്‍ നോട്ട് മാറുമ്പോള്‍ തെറ്റായ വിവരം നല്‍കിയിട്ടുണ്ടെങ്കില്‍ കുറഞ്ഞത് 50,000 രൂപ പിഴയിടും.

വ്യക്തികള്‍ പത്തിലധികം നിരോധിത നോട്ടുകള്‍ കൈവശം വയ്ക്കുന്നതും പഠനാവശ്യത്തിന്റെ പേരില്‍ 25 ല്‍ അധികം നോട്ടുകള്‍ കൈവശം വയ്ക്കുന്നതുമാണ് നിരോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here