കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തിലായിരുന്നുവെന്ന എയര്‍ ഇന്ത്യയുടെ വാദം തള്ളി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്.

2012 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയുടെ നഷ്ടം 6,415 കോടിയായതായാണ് സി.എ.ജിയുടെ കണ്ടെത്തല്‍. ഇക്കാലയളവില്‍ 105 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു എയര്‍ ഇന്ത്യയുടെ അവകാശവാദം.

അതേസമയം, 2015-2016 കാലഘട്ടത്തില്‍ 325 കോടി രൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടെത്തി.

ജീവനക്കാര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യമാണ് കമ്പനി നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2012-2016 വരെയുള്ള കാലയളവില്‍ ഡല്‍ഹി സ്‌റ്റേഷനടുത്ത് ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കുന്നതിനായി മാത്രം 119 കോടിയാണ് എയര്‍ ഇന്ത്യ ചിലവഴിച്ചത്. സി.എ,ജിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here