ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രിം കോടതി ഉത്തരവ്. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും ഈ വിധി ബാധകമാണ്. ഇതോടെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും.
സെപ്റ്റംബര്‍ 30നുള്ളില്‍ അടച്ചു പൂട്ടാനാണ് ഉത്തരവ്. അതുവരെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ബാധകമാവുക. മാര്‍ച്ച് 31ന് എക്‌സൈസ് വര്‍ഷം അവസാനിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കേരളത്തില്‍ അബ്കാരി വര്‍ഷം ഇന്നവസാനിക്കുകയാണ്. ഇതോടെ ദൂരപരിധി പാലിക്കാത്ത എല്ലാ ബാറുകളും ഇന്നു തന്നെ പൂട്ടേണ്ടി വരും.

പാതയോരത്തു നിന്നും 500 മീറ്റര്‍ ദൂരെ ബാറുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിയമം 220 മീറ്ററാക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 20,000ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള തദ്ദേശ ഭരണ പ്രദേശങ്ങളിലാണ് ഈ ഇളവ് ബാധകമാകുക. സുപ്രിം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here