രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി ചട്ടം പ്രകാരം ഒരാൾക്ക് മൂന്ന് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിക്കാൻ കഴിയില്ല. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയം സംരക്ഷിക്കേണ്ടത് തന്‍റെ ഉത്തരാവാദിത്വമാണ്.

സീതാറാം യെച്ചൂരിയെ പിന്തുണയ്ക്കാൻ തയാറാണെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. അങ്ങനെയെങ്കിൽ മത്സരമില്ലാതെ സിപിഎമ്മിന് സ്ഥാനാർത്ഥി‍യെ ജയിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇനി അത് നടക്കില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here