നോട്ട് നിരോധന പോസ്റ്റുകൾക്കു ശേഷം എന്റെ ഫേസ് ബുക്ക് പേജിൽ ഇത്രയേറെ സംഘികളുടെ ആക്രമണം പെട്രോൾ വില വർദ്ധന സംബന്ധിച്ച പോസ്റ്റിനാണ്.

പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും ചുമത്തുന്ന നികുതിയെച്ചൊല്ലിയാണ് പ്രധാന ആക്ഷേപം.

പെട്രോളിയം ഉൽപന്നങ്ങൾക്ക് സംസ്ഥാനം ഉയർന്ന നികുതി ചുമത്തുന്നുവെന്ന പ്രചാരണം സംഘികൾ കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്.

രണ്ടാഴ്ച മുമ്പ് നോട്ട് നിരോധനം സംബന്ധിച്ച ചർച്ച കഴിഞ്ഞ് ഇറങ്ങുമ്പോൾ ഏഷ്യാനെറ്റിലെ വിനുവും ഈ പ്രചരണം സംബന്ധിച്ചൊരു ചോദ്യം ബാക്കിയുണ്ടെന്നു പറഞ്ഞിരുന്നു.
കേന്ദ്രസർക്കാരിനേക്കാൾ കൂടുതൽ നികുതി കേരള സർക്കാരാണ് ചുമത്തുന്നതെന്നും അതാണ്
പെട്രോൾ വിലക്കയറ്റത്തിന് കാരണമെന്നും ബിജെപി വക്താവ് തലേദിവസത്തെ ചർച്ചയിൽ ആധികാരികമായി പ്രസ്താവിച്ചത്രെ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കണക്കുണ്ട്.

അതു പ്രകാരം ഒരു ലിറ്റർ പെട്രോളിന് കേന്ദ്രസർക്കാരിന്റെ നികുതി 21.48 രൂപയാണ്.

കേരള സർക്കാരിന്റെ കണക്കാകട്ടെ 34.06 എന്ന കള്ളക്കണക്കും.

കേന്ദ്രസർക്കാർ നികുതി രൂപയിൽ പറയുമ്പോൾ കേരളത്തിന്റേത് ശതമാനക്കണക്കിൽ.

യഥാർത്ഥത്തിൽ സെസും ചേർത്ത് 17.53 രൂപയാണ് കേരളത്തിന്റെ നികുതി.

എന്നാൽ കേന്ദ്രസർക്കാരിനു ലഭിക്കുന്നതോ?

21.48 രൂപ എക്സൈസ് നികുതിയ്ക്കു പുറമെ ഇറക്കുമതി നികുതി,
പെട്രോൾ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കിൽ 2.5 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയും
അതിനു പുറമെ അഡീഷണൽ കസ്റ്റംസ്/കൌണ്ടർ വെയിലിംഗ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നു.

സംഘികൾ പ്രചരിപ്പിക്കുന്ന 21.48 രൂപയേക്കാൾ അധികം തുക കേന്ദ്രസർക്കാരിന് നികുതിയായി ലഭിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം കേന്ദ്രത്തിന് 2.73 ലക്ഷം കോടി കിട്ടയപ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് 1.89 ലക്ഷം കോടിയാണ്.

വിലക്കയറ്റം ഉണ്ടാകുന്നത് സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി മൂലമല്ല.

കേന്ദ്രം അടിക്കടി എക്സൈസ് നികുതി വർദ്ധിപ്പിക്കുന്നതുകൊണ്ടാണ്.

മോഡി അധികാരത്തിൽ വന്നശേഷം 16 തവണയാണ് സെൻട്രൽ എക്സൈസ് നികുതി വർദ്ധിപ്പിച്ചത്.

എപ്പോഴെല്ലാം ക്രൂഡോയിൽ വില താഴ്ന്നോ അപ്പോഴെല്ലാം നികുതി വർദ്ധിപ്പിച്ചു.

അതുവഴി ക്രൂഡോയിൽ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്കു നിഷേധിച്ചു.

ഇതുവഴി ഏതാണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപ കേന്ദ്രസർക്കാരിന് അധികവരുമാനം കിട്ടിയത്.

ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയിൽ നിന്നും 8.48 രൂപയായി ഉയർത്തി.

അഡീഷണൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 2.00 രൂപയിൽ നിന്നും 6.00 രൂപയായി ഉയർത്തി.

സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി ലിറ്ററിന് 6.00 രൂപയിൽ നിന്നും 7.00 രൂപയായി ഉയർത്തി.

ഇതാണ് പെട്രോളിന്റെ വില വർദ്ധനവിന് കാരണം.

എന്നിട്ട് ഒരിക്കൽപോലും നികുതി നിരക്ക് വർദ്ധിപ്പിക്കാത്ത സംസ്ഥാന സർക്കാരിന്റെ മേലിൽ കുറ്റം ചാർത്താനാണ് സംഘികളുടെ ശ്രമം.

ഈ പ്രചരണം വിശ്വസിച്ചാണ് സംസ്ഥാന നികുതി വേണ്ടെന്നുവച്ച് മോഡിക്ക് ബദലായിക്കൂടെ എന്ന് ചിലർ ചോദിക്കുന്നത്.

അവർ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കുകയാണ്.

തോന്നിയപടി നികുതി വർദ്ധിപ്പിച്ച് മോഡി നികുതി കൂട്ടുമ്പോൾ
അതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ ഫലം സംസ്ഥാന സർക്കാർ സ്വയം പാപ്പരാവുകയാണ്.

അതു നടക്കില്ല.

നീതീകരണമില്ലാത്ത നികുതി വർദ്ധനയിൽ നിന്ന് കേന്ദ്രം പിന്മാറുക.

അപ്പോൾ സംസ്ഥാനത്തിന്റെ നികുതിയും താനേ കുറയും

LEAVE A REPLY

Please enter your comment!
Please enter your name here